താൾ:CiXIV269.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം ആദ്ധ്യായം 379

രറിഞ്ഞിരിക്കുന്നു? നിങ്ങൾ ഫിഡിൽകൊണ്ടും തൊ
പ്പികൊണ്ടും പുടമുറി കഴിച്ചതുമ ഭാൎയ്യാഭൎത്താക്കന്മാരാ
യതും അന്യൊന്യം എഴുത്തയച്ച സങ്കല്പസുഖം അ
നുഭവിക്കുന്നതും എനിക്ക ഇന്ന മാത്രമെ മനസ്സിലാ
യിട്ടുള്ളു. നിങ്ങൾ വല്ലാത്ത കൂട്ടര തന്നെ നാല സം
വത്സരം മിണ്ടാതെ കഴിച്ചുകൂട്ടിക്കളഞ്ഞില്ലെ? ആ എ
ഴുത്ത എവിടുത്തു.

മീനാക്ഷി—ആ മെശപ്പുറത്തവെച്ച പുസ്തകത്തിന്റെ ഉ
ള്ളിലതാ ഒരു ലക്കൊട്ടിൽ.

പാറുക്കുട്ടി—ഇവൾ പുസ്തകം അധികം വായിക്കാറില്ലെന്ന
പറഞ്ഞത ശരിയാണ— എഴുത്തും നൊക്കി ഓരോന്ന
വിചാരിച്ചു സന്തൊഷിച്ചുംകൊണ്ടിരിക്കും— ഉറങ്ങുന്ന
സമയം അത ഒന്നിച്ചുതന്നെ വെക്കാറുണ്ടെന്നു തൊ
ന്നുന്നു.

എന്നു പറഞ്ഞു പാറുക്കുട്ടി പുസ്തകത്തിന്റെ ഉള്ളിൽ
നിന്ന എഴുത്തെടുത്ത നിവൃത്തിവിളക്കത്തനൊക്കിപതു
ക്കെ വായിച്ചു ചിറിച്ചുംകൊണ്ട അത ലക്ഷ്മിഅമ്മയുടെ ക
യ്യിൽകൊടുത്തു— മീനാക്ഷിശൃംഗാരലജ്ജയെനടിച്ചകുമ്പിട്ട
നിന്ന കാൽവിരൽകൊണ്ടനിലത്തഒരൊന്നവരച്ചുതുട
ങ്ങി—ലക്ഷ്മിഅമ്മ വിളക്കിന്റെ അടുക്കെ ചെന്നുനിന്ന എ
ഴുത്തുവായിക്കയായി— അത താഴെ പറയും പ്രകാരമുള്ള അ
ഞ്ചു ശ്ലൊകങ്ങളായിരുന്നു.

മദിരാശി.

നവെമ്പ്ര 8–ാം൹

"കല്യാണമസ്തു"

"നാനാഗുണങ്ങളിടതിങ്ങിവിളങ്ങിഭംഗ്യാ
ദീനെഷുഭൂരികൃപയാ മരുവും സുശീലെ
പീനസ്തനീ നികര ചാരുകലാപഹീരെ
മീനാക്ഷികെളയിഗിരം മമ സാവധാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/391&oldid=194993" എന്ന താളിൽനിന്ന് ശേഖരിച്ചത്