താൾ:CiXIV269.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 375

മീനാക്ഷി— നിങ്ങൾ എല്ലാവരുടെയും അറിവൊടും പൂൎണ്ണ
സമ്മതത്തൊടും കൂടിയാണ ഞാൻ അദ്ദെഹത്തെ
സ്വീകരിച്ചത— അന്ന നിങ്ങൾക്കഎല്ലാവൎക്കും സമ്മ
തമുണ്ടായിരുന്നു— ഇന്നിങ്ങിനെ പറയുന്നതിന്ന ഞാ
നെന്തുചെയ്യും?

പാറുക്കുട്ടി— അദ്ദെഹം എന്ന നീ പറഞ്ഞത എത ദെഹ
ത്തെക്കൊണ്ടാണ— എന്നായിരുന്നു ൟ സ്വയംവരം
കഴിഞ്ഞുകൂടിയത?

മീനാക്ഷി—(ലജ്ജയൊടും വ്യസനത്തൊടും കൂടി) അദ്ദെ
ഹം ജ്യെഷ്ഠന്റെ ഒരുമിച്ചഇവിടെവന്നതുംഎന്റെ
പെരൊടുകൂടിയ ഒരുഫിഡിൽഎനിക്കസമ്മാനം ത
ന്നതും നിങ്ങളുടെ നിൎബന്ധം സഹിക്കരുതാഞ്ഞിട്ട
ഞാൻഒരുതൊപ്പി തുന്നി അമ്മയുടെ കയ്യായി അദ്ദെ
ഹത്തിന്ന പകരം കൊടുത്തതും അതഅപ്പൊൾത
ന്നെ അദ്ദെഹംഅത്യന്തംസന്തൊഷത്തൊടും ആദര
വൊടുംകൂടിതന്റെതലയിൽഇട്ടതും പൊകുമ്പൊൾ
പ്രെമസൂചകമായി എന്നൊടു ചിലത പറഞ്ഞതും
ഞാൻഅദ്ദെഹത്തിന്റെ ഹിതാനുസരണമായി അ
ന്നുതന്നെ എന്റെ പെരിൽ ചില ഭെദഗതി വരു
ത്തിയതും ഇതെല്ലാം നിങ്ങളുടെ അറിവൊടുകൂടി ഉ
ണ്ടായതല്ലെ? "കുട്ടിആകെങ്കിൽ കുഞ്ഞിയും ആക
രണ്ടും പൊയ്ക്കൊട്ടെ" എന്ന നിങ്ങളുടെ മുഖെനയ
ല്ലെ നാണിയെളെമ്മ പറഞ്ഞത? അച്ഛനും അമ്മാ
മനും ജ്യെഷ്ഠനും നിങ്ങൾ എല്ലാൎക്കും ഇത അത്യന്തം
സന്തൊഷവും സമ്മതവും ആണെന്ന കണ്ടിട്ട ഞാ
ൻഅന്നഎന്റെ മനസ്സുകൊണ്ട അദ്ദെഹത്തെ എ
ന്റെ ഭൎത്താവായി സ്വീകരിച്ചിരിക്കുന്നു. അതമുതൽ
ഞങ്ങൾ അന്യൊന്യം കൂടക്കൂടെ എഴുത്തുകൾ അയ
ക്കുകയും ക്ഷെമവൎത്തമാനത്തെപ്പറ്റി അന്വെഷിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/387&oldid=194982" എന്ന താളിൽനിന്ന് ശേഖരിച്ചത്