താൾ:CiXIV269.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

374 പത്തൊമ്പതാം അദ്ധ്യായം

ശബ്ദിച്ചുവൊ? അദ്ദെഹത്തിന്ന ഇംക്ലീഷ അറിഞ്ഞു
കൂടാത്തത തന്നെ ഞാൻ അറിഞ്ഞിട്ടില്ല— ഞാൻ അ
ത വിചാരിച്ചിട്ടപറയുന്നതുംഅല്ല ഇംക്ലീഷ അറിയു
ന്നവരിൽ എനിക്ക അതിയായ ബഹുമാനവും അറി
യാത്തവരിൽ ഒരു നിന്ദാഭാവവുംഇതരണ്ടുംഇല്ല.

പാറുക്കുട്ടി—എന്നാൽ ഇതിന്ന ഒരു കാരണം വെണ്ടെ? നി
ന്റെ ഉദ്ദെശം എന്താണ? അത കെൾക്കട്ടെ.

മീനാക്ഷി—ഒരു ഭൎത്താവിന്റെ ഒരുമിച്ചിരുന്ന തന്നെ എ
ന്റെ ജീവകാലം കഴിക്കെണമെന്നാണ ഞാൻ തീൎച്ച
പ്പെടുത്തീട്ടുള്ളത— അതുകൊണ്ട മാത്രമാണ എനിക്ക
അദ്ദെഹം ആവശ്യമില്ല എന്നു ഞാൻ പറയുന്നത.

പാറുക്കുട്ടി— നിന്നെ അഞ്ചു പത്തു ഭൎത്താക്കന്മാരൊന്നിച്ച
അയക്കെണമെന്നു ഞങ്ങൾക്ക യാതൊരാൾക്കും ഇ
ല്ല താല്പൎയ്യം— ചെറിയ തമ്പുരാന്റെ സംബന്ധത്തി
ന്നസ്ഥിരതയില്ലെന്നൊ നീ വിചാരിക്കുന്നത? ഛീ!
ഛീ! അദ്ദെഹം ആ വക യാതൊരു വഷളത്വവും
ചെയ്യുന്ന മനുഷ്യനല്ല— അവിടുത്തെ ജീവാവസാനം
വരെക്കും ഇതിന്ന ഒരു മുടക്കം വരില്ല— അദ്ദെഹത്തി
ന്റെ സ്വന്തം ജീവനെപ്പൊലെ സ്നെഹിച്ചുകൊണ്ട
നടക്കും നിന്നെ— ഇത്ര നല്ല ഒരു പുരുഷനെ മറ്റെ
വിടെ നിന്നാണ കിട്ടാൻ പൊണത.

മീനാക്ഷി— എനിക്ക ഇപ്പൊഴുള്ള ഭൎത്താവതന്നെ മതി. ന
ല്ലതും ചീത്തയും നൊക്കീട്ട എനി യാതൊരു പ്രയൊ
ജനവും ഇല്ല.

പാറുക്കുട്ടി—അല്ലല്ല! അവസാനം എല്ലാം കൂടി ഇങ്ങിനെ
യായൊ? ഞങ്ങൾ യാതൊരാളെങ്കിലും അറിയാതെ
നിണക്ക ഭൎത്താവിനെ നീ തന്നെ ഉണ്ടാക്കിയൊ?
വെണ്ടില്ല! വെണ്ടില്ല! പുസ്തകം വായിച്ചു വായിച്ചുഇ
ത്രൊടം എത്തിയൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/386&oldid=194980" എന്ന താളിൽനിന്ന് ശേഖരിച്ചത്