താൾ:CiXIV269.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 369

ദെഹത്തിന്നും മനസ്സിന്നും ക്ഷീണം തട്ടി വല്ല രൊ
ഗവും പിടിപെടുമൊഎന്ന ഭയമായിരിക്കുന്നു— ഇന്ന
ലെ നീ ഉറങ്ങിയത പന്ത്രണ്ട മണിക്ക ശെഷമല്ലെ?
പുലരാൻ നാലഞ്ച നാഴികയുള്ളപ്പൊൾ നീ എഴുനീ
റ്റിരുന്നു പിന്നെയും വായിച്ചില്ലെ? ഇത്ര അധികം
നീ എന്തിനാണ മകളെ ബുദ്ധിമുട്ടുന്നത?

മീനാക്ഷി— അമ്മ വിചാരിക്കും പൊലെയൊന്നും ഞാൻ
വായിക്കാറില്ല—രാത്രി എല്ലാംകൂടി രണ്ടൊ മൂന്നൊ മ
ണിക്കൂറു നെരം വല്ല പുസ്തകവും വായിക്കുന്നുണ്ടായി
രിക്കാം.

പാറുക്കുട്ടി—മറ്റൊരു പ്രവൃത്തി വെണ്ടെ? ഉറക്കം വരുന്ന
വരക്കും പുസ്തകവുമായിട്ട ഒരൊ നെരംപൊക്കും വെ
ടിയും പറഞ്ഞ കടിച്ചു മറിഞ്ഞു കളിക്കും— എങ്കിലും
അധികം ഉറക്കമൊഴിക്കുന്നത ശരീരത്തിന്ന കെടാ
ണെന്ന കൊച്ചുലക്ഷ്മീടെ അച്ഛൻ പലപ്പൊഴും പറ
യുന്നത കെട്ടിട്ടുണ്ട.

മീനാക്ഷി(മന്ദസ്മിതം അടക്കിക്കൊണ്ട) അധികം ഉറങ്ങു
ന്നതും ശരീരത്തിന്ന കെടുതന്നെയാണ—എന്റെ ദെ
ഹത്തിന്ന ആവശ്യമുള്ള ഉറക്ക ഞാൻ ക്രമമായി ഉറ
ങ്ങി വരാറുണ്ട.

പാറുക്കുട്ടി—ഉറക്കൊഴിച്ചു പഠിക്കുന്നത ഏതായാലും നല്ലത
തന്നെ. ഒരു കാലത്ത അതും ഉപകാരമായി തീരും.

മീനാക്ഷി—(മന്ദാക്ഷസ്മിതത്തൊടുകൂടി) അങ്ങിനെ ശീലി
ക്കാതിരുന്നതകൊണ്ട എളെമ്മക്ക ഇപ്പൊൾ വളരെ
സുഖക്കെടുണ്ടെന്ന തൊന്നുന്നു—ഓരൊരുത്തരുടെ സ്വ
ഭാവം എങ്ങിനെയായാലും പുറത്ത വരാതിരിക്കില്ല—
ഇറക്കൊഴിച്ചു പഠിക്കെണ്ടുന്ന ആവശ്യം എനിക്ക വി
ശെഷിച്ച ഒന്നുമില്ല.

പാറുക്കുട്ടി—എനിയിപ്പൊൾ അങ്ങിനെ പറയാം—ശീലിക്കെ

47

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/381&oldid=194969" എന്ന താളിൽനിന്ന് ശേഖരിച്ചത്