താൾ:CiXIV269.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 365

അവൻ അവരുടെ പിന്നാലെ ഇരുട്ടത്തുകൂടി ഒരുമി
ച്ചു കുണ്ടുണ്ണിമെനൊന്റെ വീട്ടിലൊളം കാണാതെ
പൊയി— വിവരം മുഴുവനും മനസ്സിലാക്കി അപ്പൊൾ
തന്നെ എന്റെ അടുക്കെവന്നു പറഞ്ഞു— ഞാൻ ഇ
ന്നലെ രാത്രി ഇവിടെ നാലുകൻസ്ടെബൾന്മാരെ പാ
റാവ നിൎത്തീട്ടുണ്ടായിരുന്നു— കവൎച്ചക്ക ഭാവിച്ചിട്ടുള്ളത
ഇന്നെക്കാണെന്നുള്ളാ സൂക്ഷ്മം അറിഞ്ഞിരുന്നിട്ടും എ
നിക്ക ധൈൎയ്യമുണ്ടായില്ല.

ലക്ഷ്മിഅമ്മ—നിങ്ങൾ കാട്ടീട്ടുള്ളഈഉപകാരത്തിന്ന ഞങ്ങ
ൾ എന്തൊരു പ്രതിഫലമാണ നിങ്ങൾക്ക തരെണ്ടത.

ഇൻസ്പക്ടർ—ഞങ്ങൾ ചെയ്യാൻ ബാദ്ധ്യതപ്പെട്ട പ്രവൃത്തി
മാത്രമെ ചെയ്തിട്ടുള്ളു. ഈ കള്ളന്മാരെ പിടികിട്ടിയതി
ൽ പരമായി ഞങ്ങളുടെ പ്രവൃത്തിക്ക യാതൊരു പ്ര
തിഫലവും വെണ്ടതില്ല.

പാറുക്കുട്ടി—കൻസ്ടെബൾന്മാൎക്ക വിശക്കുന്നുണ്ടായിരിക്കാം—
നെൎത്തെയെങ്ങാൻ ഊണകഴിച്ചതല്ലെ? ഇവിടെ അ
വിലും ശൎക്കരയും നല്ല പൂവൻ പഴവും ഉണ്ട.

പങ്ങശ്ശമെനൊൻ— വിശപ്പ എനിക്കും കലശലായില്ലെന്ന
ല്ല— അസമയമായതകൊണ്ട എന്താണ വെണ്ടത എ
ന്ന ശങ്കയായിരിക്കുന്നു.

ലക്ഷ്മിഅമ്മ— പലഹാരം ഇവിടെ വെറെയും ഉണ്ട— കുറെ
ചായയൊ കപ്പിയൊ അതും തെയ്യാറാക്കാം.

ഇൻസ്പക്ടർ—അതെല്ലാം ഈ നടുപ്പാതിരക്ക വലിയ ബുദ്ധി
മുട്ടായിരിക്കും—ഞങ്ങൾ ഇവരെ ഇപ്പൊൾ തന്നെ
സ്ടെഷനിലെക്ക കൊണ്ടപൊയ്ക്കളയാമെന്നാണ ഭാ
വിക്കുന്നത.

പാറുക്കുട്ടി—അത പലഹാരം കഴിച്ചതിൽ പിന്നെ ഹിതം
പൊലെ ചെയ്യാം. ഞങ്ങൾക്കെ യാതൊരു ബുദ്ധിമു
ട്ടും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/377&oldid=194960" എന്ന താളിൽനിന്ന് ശേഖരിച്ചത്