താൾ:CiXIV269.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

364 പതിനെട്ടാം അദ്ധ്യായം

ത്തി കൊലാമെൽകൊണ്ടന്നു തൂക്കി അകത്തനിന്ന രണ്ട ക
സെലകൾ എടുത്ത പൂമുഖത്ത കൊണ്ടു വെച്ചു— ഇൻസ്പക്ട
രും ഹെഡകൻസ്ടെബളും ജയസന്തുഷ്ടന്മാരായി പൂമുഖത്ത
കയറി കസെലമെൽഇരുന്നു— അപ്പൊഴെക്കലക്ഷ്മിഅമ്മയും
തന്റെ സഹൊദരിമാരും ധൈൎയ്യം കലൎന്നു വാതിൽ തുറ
ന്ന പുറത്തെക്ക കടന്നു വന്നു— ഉദ്യൊഗസ്ഥന്മാർ രണ്ടുപെ
രും ലക്ഷ്മിഅമ്മയെ കണ്ട ഉടനെ എഴുനീറ്റ യഥായൊഗ്യം
ഉപചാരം ചെയ്തു— ലക്ഷ്മിഅമ്മ ഇവരെയും അത്യന്തം സ
ന്തൊഷത്തൊടെ ആദരിച്ചു സല്ക്കരിച്ചിരുത്തി അവരുടെ
നിൎബന്ധത്താൽ ഒരു പുല്ലുപായിട്ടു നിലത്തിരുന്നു— ഇൻ
സ്പക്ടർ ലക്ഷ്മിയമ്മയൊട വിവരം പറഞ്ഞുതുടങ്ങി.

ഇൻസ്പെക്ടർ—ഇവിടെ ഇന്നു കവൎച്ച ചെയ്വാൻ പൊകുന്നു
എന്നുള്ള വിവരം ഹെഡകൻസ്ടെബൾ ഇന്ന ഉച്ച
ക്ക ശെഷമാണ എന്നെ അറിയിച്ചത— ഞാൻ അ
പ്പൊൾ തന്നെ എട്ട കൻസ്ടെബൾന്മാരൊടുകൂടിപു
റപ്പെട്ടു— ഏഴമണിക്ക സ്ടെഷനിൽ എത്തി— അവിടെ
പങ്ങശ്ശമെനൊൻ തെയ്യാറാക്കി വെച്ചിരുന്ന കൻ
സ്ടെബളന്മാരിൽ നാലുപെരക്കൂടി തെരിഞ്ഞടുത്ത
പന്ത്രണ്ട കൻസ്റ്റേബൾന്മാരൊടും ഹെഡ കൻസ്ടെ
ബളൊടും കൂടി പത്തമണിക്ക മുമ്പായിട്ട ഇവിടെ
എത്തി— ഞങ്ങൾ ഇവിടുത്ത കണ്ടത്തിൽ ഇരിക്കു
മ്പൊളാണ നിങ്ങളെല്ലാരും ഊണുകഴിച്ച അകത്തെ
ക്ക പൊയത.

ലക്ഷ്മിഅമ്മ—നിങ്ങളുടെ ഉത്സാഹം കൊണ്ടും ദയകൊണ്ടും
ഞങ്ങൾ അത്യാപത്തിൽ നിന്ന രക്ഷിക്കപ്പെട്ടു. ഇ
വിടെ ഇവർ കവൎച്ചക്ക വരുന്ന വിവരം പങ്ങശ്ശമെ
നൊന അറിവ കിട്ടിയത വലിയ ആശ്ചൎയ്യം തന്നെ.

പ—മെ— ഇന്നലെ ഒരു കൂട്ടം കള്ളന്മാർ കടന്നുപൊരുന്ന സ
മയം എന്റെ ഒറ്റുകാരിൽ ഒരാൾക്ക അറിവുകിട്ടി—

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/376&oldid=194958" എന്ന താളിൽനിന്ന് ശേഖരിച്ചത്