താൾ:CiXIV269.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

360 പതിനെട്ടാം അദ്ധ്യായം

ഇദ്ദെഹം ചാലിത്തറ എന്ന ദിക്കില നിന്നു ദുൎമ്മന്ത്രവാദ
ത്തിൽസൎവ്വജ്ഞപീഠം കയറിയവനായ ഒരു പാണനെ വ
രുത്തിസ്വകാൎയ്യം ഒരു സ്ഥലത്ത പാൎപ്പിച്ചു മാരണവും വ
ശ്യവും ഫലിപ്പിക്കുവാൻ സാധിക്കുമൊ എന്നു ചൊദിച്ചു—
വെണ്ടത്തക്ക ഉപകരണങ്ങൾ ശെഖരിച്ചു കൊടുക്കുന്നതാ
യാൽ മാരണം ഇരിപത്തൊന്നു ദിവസം കൊണ്ടും വശ്യം
തൊണ്ണൂറുദിവസംകൊണ്ടും നിശ്ചയമായും ഫലിപ്പിക്കാമെ
ന്ന അവൻ ഉറപ്പ പറഞ്ഞു— ഏകാന്തമായ ഒരു ശ്മശാന
ത്തിൽ അൎദ്ധരാത്രി സമയം നഗ്നനായിരുന്ന ഇരിപത്തൊ
ന്ന ദിവസം മുട്ടാതെ ഒരു ഹൊമം ചെയ്യുന്ന പക്ഷം ഇരി
പത്ത രണ്ടാം ദിവസം ഉച്ചക്ക മുമ്പായിട്ട ശത്രു മരിക്കാതി
രിക്കില്ലെന്ന മന്ത്രവാദി ഖണ്ഡിച്ചു പറഞ്ഞതിനാൽ അവി
വെകികളായ ഈ നമ്പൂരിമാരുടെ മനസ്സിൽ തെല്ലൊരു
സമാധാനമുണ്ടായി— "മാരണം ഫലിച്ചു കണ്ടിട്ടാവാം വ
ശ്യം" എന്നു പുരുഹൂതൻ നമ്പൂരിയും "അതല്ല വശ്യം ഫ
ലിച്ചതിൽ പിന്നെയാവാം മാരണം" എന്ന കുബെരൻന
മ്പൂരിയും തമ്മിൽ കുറെ ശാഠ്യം പിടിച്ചു— അവസാനം പുരു
ഹൂതൻ നമ്പൂരിയുടെ അഭിപ്രായം തന്നെ സ്ഥിരപ്പെടുത്തി—
ദുൎമ്മന്ത്രവാദിയായ ൟ പാണൻ സമീപമുള്ള ഒരു ശ്മശാന
ത്തിൽ ത്രികൊണാകൃതിയിൽ ഒരു ഹൊമകുണ്ഡം തീൎത്തു
അതിൽ പാലയുടെ വിറകു നിറച്ച തീ കൂട്ടി അൎദ്ധരാത്രി സ
മയം നഗ്നനായിരുന്ന അതി ഭയങ്കരമായ ഒരു ഹൊമംആ
രംഭിച്ചു— ഹൊമദ്രവ്യങ്ങൾ പലതും ഉണ്ടായിരുന്നു എങ്കി
ലും അവയിൽ കരിമ്പൂച്ചയുടെ ശിരസ്സ, കാക്കമുട്ട, കരി
ന്തെൾ, കാരാമയുടെ മാംസം, കൂമന്റെ കരൾ ഇങ്ങിനെ
പല നികൃഷ്ടസാധനങ്ങളുംകൂടി ഉണ്ടായിരുന്നു— ഓരൊ രാ
ത്രിയിൽ ഇവൻ ഓരൊ ജീവജന്തുവിനെയുംകൂടി അറുത്ത
ഹൊമിച്ച സാദ്ധ്യനാമവും നക്ഷത്രവും വിചാരിച്ച മന്ത്ര
സംഖ്യ കഴിച്ചു— ഇങ്ങിനെ ഏഴു ദിവസം നിൎവ്വിഘ്നമായിട്ട ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/372&oldid=194948" എന്ന താളിൽനിന്ന് ശേഖരിച്ചത്