താൾ:CiXIV269.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 359

മാരുടെ ഉപദെശപ്രകാരം കെശവനാണെന്നുതന്നെ എ
ല്ലാവരും തീൎച്ചപ്പെടുത്തി— മുമ്പ കണ്ടും കെട്ടും പരിചയമി
ല്ലാത്ത വല്ലവരെയും യാതൊരാലൊചനയും കൂടാതെ ഒ
ന്നിച്ചു പാൎപ്പിച്ചാൽ ഇങ്ങിനെയുള്ള അത്യാപത്തുകൾ സം
ഭവിക്കുന്നത സാധാരണമാണെന്ന പുത്തൻമാളികക്കൽ
ഉള്ളവൎക്ക നല്ലവണ്ണം ബൊദ്ധ്യമായി— ഇവർ ഈ സംഗതി
യെപ്പറ്റി യാതൊരാക്ഷെപവും ചെയ്യാതെ കെവലം മൌ
നികളായിട്ടുതന്നെ ഇരുന്നു.

കൊച്ചിശ്ശീമക്കാരനാണെന്നും പറഞ്ഞു വിശ്വസ്തന്നായി
പാൎത്തു ചൊറുകൊടുത്ത കൈക്കു പാമ്പിനെക്കൊണ്ട ക
ടിപ്പിക്കുവാൻതക്കംനൊക്കി നിന്നിട്ടുണ്ടായിരുന്ന കള്ളക്കെ
ശവൻ വീട്ടിന്റെ ഉള്ളിൽ സൎപ്പം ഉണ്ടെന്നു പറഞ്ഞു വൈ
രാഗി അകത്തെക്കകടന്നപ്പൊൾ തന്നെ പുറത്തിറങ്ങുക ക
ഴിഞ്ഞിരിക്കുന്നു— സൎപ്പത്തെ എടുത്ത പൂമുകത്തെക്ക കൊണ്ടു
വരുന്നവരക്കും ഇവൻ ചെവി പാൎത്തുംകൊണ്ട ഇറയത്ത
പറ്റി ഒളിച്ചു നിന്നിട്ടുണ്ടായിരുന്നു— അതിൽപിന്നെ പെടി
ച്ചു വിറച്ചു പതുക്കെ പടിഞ്ഞാറെ പടിയിറങ്ങി പ്രാണഭയ
ത്തൊടെ മണ്ടി പുരുഹൂതൻ നമ്പൂരിയെ ചെന്നു കണ്ടു വ
ൎത്തമാനം മുഴുവനും അറിയിച്ചു വഴിച്ചിലവിന്ന രണ്ടുറുപ്പി
കയും വാങ്ങി അന്നുതന്നെ സ്വരാജ്യത്തിലെക്ക പൊയ്ക്കള
കയാണചെയ്തിട്ടുള്ളത. ഈ വിവരം പുരുഹൂതൻനമ്പൂരിയു
ടെ മനസ്സിൽ അസഹ്യമായ വിഷാദത്തിന്നും ഭയത്തിന്നും
കാരണമായി തീൎന്നു— തന്റെ കഴുത്തിന്ന താൻ തന്നെ ക
ത്തി വെച്ചുവല്ലൊ എന്നുള്ള പശ്ചാത്താപം ബഹുകലശ
ലായി— രണ്ട നാല ദിവസത്തെക്ക മനക്കൽ നിന്നു പുറ
ത്തിറങ്ങാൻ ഭയം സമ്മതിച്ചില്ല— എങ്കിലും ഗൊപാലമെ
നൊൻ ഇതിനെപ്പറ്റി യാതൊരാക്ഷെപവും നടത്തുന്നി
ല്ലെന്നുള്ള സൂക്ഷ്മം അറിഞ്ഞാറെ രണ്ടാമതും ദുരാലൊചന
യിൽ തന്നെ മനസ്സിരുത്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/371&oldid=194947" എന്ന താളിൽനിന്ന് ശേഖരിച്ചത്