താൾ:CiXIV269.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

358 പതിനെട്ടാം അദ്ധ്യായം

നിന്റെ പരമമിത്രമായിട്ട ഇവിടെ പാൎത്തു നിന്റെ ജീവ
രക്ഷയെ ചെയ്യും" എന്നു പറഞ്ഞു എന്തൊ ഒരു ചൂൎണ്ണം
എടുത്ത ആ സൎപ്പത്തിന്റെ മെൽ വിതറി— സൎപ്പം ഉടനെ
കണ്ണു തുറന്നു ഫണം വിടൎത്തി ഗൊപാലമെനൊന്റെ മു
ഖത്ത കുറെ നെരം സൂക്ഷിച്ചുനൊക്കി, വൈരാഗികളെ
ഒന്നും പ്രദക്ഷിണം ചെയ്തു പതുക്കെ ഇഴഞ്ഞു മുറ്റത്തിറങ്ങി
ആ വഴി കിഴക്കെ കണ്ടത്തിലെക്ക കയറിപ്പൊയി.

ഗൊപാലമെനൊൻ വൈരാഗികളുടെ കാൽക്കൽ സാ
ഷ്ടാംഗം വീണു നമസ്കരിച്ചു "ജീവികളിൽ സമത്വവും പ്രാ
പഞ്ചിക സുഖാനുഭൂതിയും വിരക്തിയും ദൃഢമായി ദീക്ഷി
ച്ചുവരുന്ന മഹാനുഭാവന്മാരായ നിങ്ങളുടെ കാരുണ്യത്താ
ൽ ഞാൻ ഇന്ന കാലസൎപ്പത്തിൽനിന്ന രക്ഷിക്കപ്പെട്ടു"എ
ന്നിങ്ങിനെപറഞ്ഞുംകൊണ്ട എഴുനീറ്റ തൊഴുതു നിന്നു.
വൈരാഗികൾ രണ്ടുപെരുംഅവിടെനിന്നഎഴുനീറ്റ ഗൊ
പാലമെനൊന്റെ ശിരസ്സു തൊട്ട മൂന്നു പ്രാവശ്യം അനു
ഗ്രഹിച്ചു തങ്ങളുടേ കെട്ടും ഭാണ്ഡവും എടുത്ത ചുമലിലി
ട്ട യാത്രയുംപറഞ്ഞഅപ്പൊൾതന്നെ ഇറങ്ങിപ്പൊയി—ഗൊ
പാലമെനൊനും ലക്ഷ്മിഅമ്മ മുതലായ സഹൊദരിമാരും
എന്നുവെണ്ട എല്ലാവരും വൈരാഗികൾ ഇറങ്ങിപ്പൊയ
വഴിയും നൊക്കിക്കൊണ്ട ഏകദെശം പതിനഞ്ചു മിനുട്ട
നെരം നിശ്ചഞ്ചലന്മാരായി പൂമുഖത്തതന്നെ നിന്നു— അ
തിൽ പിന്നെ അവരുടെ മാഹാത്മ്യത്തെയും ദിവ്യജ്ഞാന
ത്തെയും മറ്റും പറ്റി കുറെ നെരം സംസാരിച്ചും കൊണ്ടി
രുന്നു— അന്നെത്തെ രാത്രി അവരിൽ മിക്ക പെൎക്കും ശിവ
രാത്രിയായിട്ടതന്നെ കഴിഞ്ഞുകൂടി— രാത്രിയിൽ ഉണ്ടായ യാ
തൊരു തിരക്കിലും കെശവൻ കൂടാതിരിന്നതകൊണ്ടും രാ
വിലെ വിളിച്ചും അന്വെഷിച്ചും നടന്നിട്ട ഒരു ദിക്കിലും
അവനെ കാണാനില്ലാത്തത കൊണ്ടും കൃഷ്ണസൎപ്പത്തെ
കൊണ്ടന്നു ഭരണിയിലാക്കി അടച്ചു വെച്ചിട്ടുള്ളത നമ്പൂരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/370&oldid=194942" എന്ന താളിൽനിന്ന് ശേഖരിച്ചത്