താൾ:CiXIV269.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 357

ണിയിൽ" എന്ന പറഞ്ഞ വൈരാഗി ഭരണി എടുത്ത അ
റയിൽനിന്ന പുറത്ത കടന്നു— ഗൊപാലമെനൊന്റെ മന
സ്സിൽ എന്നിട്ടും വന്നില്ല നല്ല വിശ്വാസം— താൻ പൂട്ടി വ
രുന്ന അറയിൽ മൂടിയിട്ടു സൂക്ഷിച്ചിട്ടുള്ള ഭരണിയിൽ പാ
മ്പു കടന്നുകൂടുവാൻ എടയില്ലെന്ന തന്നെയായിരുന്നു ഇ
ദ്ദെഹത്തിന്റെ വിചാരം— എങ്കിലും വൈരാഗിയുടെ ൟ
അന്ധത്വം കാണാമെല്ലൊ എന്നു കരുതി ഗൊപാലമെ
നൊനും അദ്ദെഹത്തിന്റെഒരുമിച്ചുതന്നെ മുകളിൽനിന്നി
റങ്ങി പൂമുഖത്തു വന്നു നിന്നു— ഭരണികൊണ്ടന്നു കൊലാ
മെൽ വെച്ചു അവിടെ ഇരുന്ന വൈരാഗി പതുക്കെ അതി
ന്റെ മൂടിയെടുത്തു—തൽക്ഷണം അതിൽനിന്ന ഒരു കൃഷ്ണ
സൎപ്പം പുറത്തെക്ക ചാടി ഫണം വിടൎത്തി തീപ്പൊരി ചി
തറുമാറു കണ്ണുകൾ മിഴിച്ചു വൈരാഗിയുടെ നെരെ അടു
ത്തു—അദ്ദെഹം ഒരു ഔഷധം എടുത്ത അതിന നെരെ കാ
ട്ടി—പാമ്പ ഫണം ചുരുക്കി കണ്ണുകൾ ചിമ്മി രഞ്ജുഖണ്ഡം
പൊലെ നിലത്ത കിടന്നു— അതിൽ പിന്നെ വൈരാഗി
അത്യത്ഭുതം കൊണ്ടും ഭയം കൊണ്ടും ബുദ്ധി ഭ്രമിച്ച തന്നെ
ത്താൻമറന്നു നില്ക്കുന്ന ഗൊപാലമെനൊന്റെ മുഖത്ത
നൊക്കി ചിരിച്ചുംകൊണ്ട പറഞ്ഞു.

ഇന്നു രാത്രിയിൽ തന്നെ ൟ സൎപ്പം നിന്റെ ജീവഹാ
നി വരുത്തുമായിരുന്നു— എന്നാൽ ഭാഗ്യാതിരെകംകൊണ്ട
നീ ൟ ക്രൂരജന്തുവിൽ നിന്ന രക്ഷപ്പെട്ടു— ഇയ്യിടയിൽ ര
ണ്ടു ബ്രാഹ്മണർഒരു കന്യകനിമിത്തംനിന്റെപരമവിരൊ
ധികളായിത്തീൎന്നിട്ടുണ്ട—അവർ നിന്നെ കൊല്ലുവാൻവെണ്ടി
ഇതപൊലെപലതുംഎനിയുംപ്രവൃത്തിപ്പാൻഒരുങ്ങിനില്ക്ക
ന്നുണ്ട— എന്നാൽ അവർ എന്തുതന്നെ ചെയ്താലും അതൊ
ന്നും നിണക്ക ഒരു ലെശം ഫലിക്കില്ല— ദൈവം നിണക്ക
ഏറ്റവും അനുകൂലമാണ— നിന്റെ ജീവഹാനിയെ കാം
ക്ഷിച്ച ശത്രുപ്രെരിതനായ ഈ കൃഷ്ണസൎപ്പം ഇന്നുമുതൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/369&oldid=194939" എന്ന താളിൽനിന്ന് ശേഖരിച്ചത്