താൾ:CiXIV269.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 355

പ്പൊൾഗൊപാലമെനൊനും ഗൊവിന്ദനും പരിഭ്രമം കല
ശലായി— ഉടനെ ഗൊപാലമെനൊൻ വൈരാഗിയുടെ മു
ഖത്ത നൊക്കി ഹിന്തുസ്താനി ഭാഷയിൽ ഇപ്രകാരം പറ
ഞ്ഞു—"ഇവിടെ ഒരു കൃഷ്ണസൎപ്പം ഉണ്ടെന്ന നിങ്ങൾ സം
സാരിക്കുന്നത കെട്ടു— അത ഉണ്ടാവാൻപാടില്ലെന്നാണ എ
ന്റെ വിശ്വാസം— ഈ രാജ്യത്ത തന്നെ കൃഷ്ണസൎപ്പംഇല്ല—
അതിലും വിശെഷിച്ചു ഈ തൊടിക്കകത്ത ഇതിൽ കീഴ
ഒരു പാമ്പിനെ കണ്ട ഓൎമ്മയും ഇല്ല" വൈരാഗി അപ്പൊ
ൾ ചിരിച്ചുംകൊണ്ട പറഞ്ഞു "ഇവിടെ നിശ്ചയമായിട്ടും ഒ
രു കൃഷ്ണസൎപ്പം ഉണ്ട— എന്റെ ലക്ഷണം ഒരിക്കലും പിഴ
ക്കില്ല— ഞാൻ അതിനെ ഇപ്പോൾ നിണക്ക കാട്ടി ബൊ
ദ്ധ്യപ്പെടുത്തിത്തരാം" എന്നു പറഞ്ഞു തന്റെ കെട്ടിൽനി
ന്ന ഒരു കുഴലെടുത്തു ഊതിത്തുടങ്ങി— മറ്റെ വൈരഗി അ
പ്പൊൾ വലിയൊരു വടിയും കയ്യിൽ എടുത്തു പാമ്പിന്റെ
വരവും നൊക്കി സന്നദ്ധനായി നിന്നു— ഇവരുടെഅപ്പൊ
ഴത്തെ മുഖഭാവവും തിരക്കും കണ്ടാൽ പാമ്പു അവരുടെ
അടുക്കെ ഉണ്ടെന്നു തന്നെ വിശ്വസിച്ചുപൊകും— കുറെനെ
രത്തൊളം കുഴലൂതി നൊക്കീട്ടും സൎപ്പം വരുന്നത കണ്ടില്ല—
വൈരാഗികൾക്ക പരിഭ്രമം കലശലായി— "സൎപ്പം പുറ
ത്തെങ്ങുമില്ല— ഇവിടുത്തെ മുറികളിൽ എവിടെയൊ ഉണ്ട—
അത ഇന്ന ഒരാളെ കടിച്ച മൃതി വരുത്താതെ ഇരിക്കില്ല—
ഒരു വിളക്കു കൊളുത്തു— അത എവിടെയുണ്ടെന്ന നൊക്കി
ക്കാണണം" എന്നു പിന്നെയും പറഞ്ഞു.

സൎപ്പം അകത്ത എവിടെയൊ ഉണ്ടെന്ന കെട്ടപ്പൊൾ
എല്ലാവരുടെ മനസ്സിലും പെടിയും പരിഭ്രമവും വൎദ്ധിച്ചു—
അകത്തുള്ള സ്ത്രീകളുടെ കാൎയ്യം എടുക്കാനും തൊടാനും ഇ
ല്ല— ചുറ്റിയ വസ്ത്രത്തിന്റെ ഉള്ളിലും കൂടി പാമ്പുണ്ടെന്നു
ള്ള ശങ്കയായി— ഗൊവിന്ദൻ ഉടനെ ഒരുചങ്ങലെവട്ടയിൽ
രണ്ടുമൂന്നു വണ്ണമുള്ള തിരിയിട്ട തീക്കൊളുത്തിക്കൊണ്ടു വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/367&oldid=194935" എന്ന താളിൽനിന്ന് ശേഖരിച്ചത്