താൾ:CiXIV269.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

354 പതിനെട്ടാം അദ്ധ്യായം

കിഴക്കെ പൂമുഖത്തിരുന്നു ഒരിക്കൽ മുറുക്കി മുകളിലെക്ക
പൊവാൻ ഭാവിച്ചുകൊണ്ടിരിക്കെ ഗൊവിന്ദൻ പൂമുഖത്തെ
ക്ക കടന്നു ചെന്നു— തങ്ങളിൽ അവർ എന്തൊ സംസാരി
ക്കുന്ന മദ്ധ്യെ ഗൊപാലമെനൊൻ ഇരുന്നതിന്റെ നെരെ
തെക്കുവശത്തു നിന്നു അത്യുച്ചത്തിൽ ഒരു ഗൌളി ശബ്ദി
ച്ചുതുടങ്ങി— ഗൊവിന്ദൻ ഉടനെ നിമിത്തഫലം സൂക്ഷിച്ചു
അല്പം കുണ്ഠിതത്തൊടെ തന്റെ യജമാനനൊട പറ
ഞ്ഞു— "ഇന്നത്തെ രാത്രിയിൽ അത്യന്തം കഠിനമായ ഒരു
അത്യാപത്ത സംഭവിപ്പാൻ പൊകുന്നു എന്നു ഈ ഗൌളി
വിളിച്ചു പറകയാണ ചെയ്യുന്നത" ഗൊപാലമെനൊൻ ഇ
തകെട്ടു ഗൊവിന്ദനെ കുറെ പരിഹസിച്ചു "ഈ വകയിലു
ള്ളവിശ്വാസം ഗൊവിന്ദന ഇനിയും തീൎന്നിട്ടില്ലെ? ഗൌ
ളിശബ്ദിക്കുന്നതിന്നും, കാക്ക കരയുന്നതിന്നും, കൂമൻ മൂളു
ന്നതിന്നും, മറ്റും അൎത്ഥമുണ്ടെന്നു പഴയപെണ്ണുങ്ങളെപ്പൊ
ലെ വിഢ്ഢിത്വം പറയുന്ന നിന്നൊട എന്താണ ഞാൻ ഉ
ത്തരം പറയെണ്ടത? വിശെഷബുദ്ധിയില്ലാത്ത ഈ ജന്തു
ക്കൾക്ക ദീൎഘദൎശിത്വം ഉണ്ടെന്നു വൃഥാ അന്ധാളിച്ചു പല
ഭൊഷത്വവും പ്രവൃത്തിച്ചു വരുന്ന ബുദ്ധിഹീനന്മാരുടെ കൂ
ട്ടത്തിൽ നിയ്യും ചെൎന്നിട്ടുള്ളത വിചാരിക്കുമ്പൊൾ എനി
ക്ക വല്ലാതെ ചിരി വരുന്നു" ഗൊപാലമെനൊൻ ഇങ്ങി
നെ പറഞ്ഞു ഗൊവിന്ദനെ പരിഹസിക്കുന്ന മദ്ധ്യെ രണ്ടു
വൈരാഗികൾ കയറി വന്നു— കെട്ടും ഭാണ്ഡവും കൊലാ
യിൽ ഇറക്കിവെച്ചു അവർ തങ്ങളുടെ കയ്വശമുള്ള പുലി
ത്തൊലെടുത്ത നിലത്തിട്ട അതിൽ ഇരുന്നു— രണ്ടുപെരും
ഇരുന്ന കഴിഞ്ഞ ഉടനെ അവരിൽ ഒരാൾ വല്ലാത്ത പരി
ഭ്രമത്തൊടു കൂടി നാലുഭാഗത്തും തിരിഞ്ഞുംമറിഞ്ഞും നൊ
ക്കിത്തുടങ്ങി— "ഈ ഭവനത്തിൽ എവിടെയൊ അതി ഭയങ്ക
രനായ ഒരു കൃഷ്ണസൎപ്പം ഇരിക്കുന്നുണ്ട" എന്നു തന്റെ
സ്നെഹിതനൊട ഹിന്തുസ്താനിയിൽ പറഞ്ഞു— ഇത കെട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/366&oldid=194933" എന്ന താളിൽനിന്ന് ശേഖരിച്ചത്