താൾ:CiXIV269.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 353

ലെക്ക പൊയാൽ കുറെശ്ശെ മുന്തിരിങ്ങാപ്പഴം പതിവായി ഭ
ക്ഷിച്ചുവരാറുള്ളതകൊണ്ട കട്ടിലിന്റെ ചുവട്ടിൽ ഒരു പി
ഞ്ഞാണഭരണിയിൽ മുന്തിരിങ്ങ സൂക്ഷിച്ചിട്ടുള്ളതും താൻത
ന്നെ ആ ഭരണിയിൽ കയ്യിട്ട മുന്തിരിങ്ങ എടുത്ത ഭക്ഷിക്കു
ന്നതും കെശവൻ സൂക്ഷിച്ച കണ്ട മനസ്സിലാക്കി— ആ വി
വരം ഗൂഢമായിട്ട ഒരു നാൾ പുരുഹൂതൻ നമ്പൂരിയെ അ
റിയിച്ചു— താൻ വിചാരിച്ചു വരുന്ന കാൎയ്യം എളുപ്പത്തിൽ
സാധിക്കുവാൻവെണ്ടി അദ്ദെഹം ഒരു കുറവനെ സാധീന
ത്തിൽ വെച്ച എവിടുന്നൊ ഒരു കൃഷ്ണസൎപ്പത്തെ പിടിപ്പി
ച്ചു— അതിൽപിന്നെ അതിനെ ഒരു പളുങ്കു കുപ്പിയിലാക്കി
അടച്ച ഒരുനാൾ രാത്രി പതുക്കെ അതിനെക്കൊണ്ടന്നു ആ
രും കാണാതെ കെശവന്റെ കയ്യിൽ കൊടുത്തെല്പിച്ചു.അ
വൻ അതിനെ അന്നെത്തെ രാത്രി തന്റെ പെട്ടിയിൽവെ
ച്ച സൂക്ഷിച്ച പിറ്റന്നാൾ രാവിലെ ഗൊപാലമെനൊൻ
എഴുനീറ്റ പുറത്തെക്ക പൊയ തരം നൊക്കി കെശവൻ
തന്റെപെട്ടി തുറന്ന പാമ്പിനെ എടുത്ത നിശ്ശബ്ദം മുക
ളിലെക്ക കയറി മെല്ലെഅറയിൽ കടന്നു മുന്തിരിങ്ങ ഏക
ദെശം ഒഴിഞ്ഞുതുടങ്ങീട്ടുണ്ടായിരുന്ന ഭരണിയുടെ മൂടിയെ
ടുത്ത കുപ്പിയിൽ നിന്നപാമ്പിനെ ഒരുവിധെന അതിലാ
ക്കി അടച്ചമുമ്പെത്തദിക്കിൽതന്നെ എടുത്തുവെച്ചു ഒന്നും
അറിയാത്ത ഭാവത്തിൽ തന്റെ പ്രവൃത്തിക്ക നെരെ പൊ
യി— ഗൊപാലമെനൊന്റെ കാൎയ്യം അന്നെത്തെ രാത്രി
കൊണ്ടതന്നെ കലാശിച്ചു പൊകുമെന്നും നമ്പൂരിപ്പാട കൊ
ടുക്കാമെന്ന നിശ്ചയിച്ച നൂറുറുപ്പികയും വാങ്ങി പിറ്റന്നാ
ൾ തന്നെ സ്വരാജ്യത്തിലെക്ക പൊയ്ക്കളയാമെന്നുംകെശ
വൻ മനൊരാജ്യം വിചാരിച്ചുസന്തൊഷിച്ചുകൊണ്ടിരുന്നു—
ഇവൻ ഇത്ര വഞ്ചകനും കഠിനനുമാണെന്നനമ്മുടെ ഗൊ
പാലമെനൊൻ സ്വപ്നെപി ധരിച്ചിട്ടുണ്ടായിരുന്നില്ല.

അദ്ദെഹം അന്ന രാത്രി ഊണും കഴിച്ചുപതിവുപ്രകാരം

45

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/365&oldid=194930" എന്ന താളിൽനിന്ന് ശേഖരിച്ചത്