താൾ:CiXIV269.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

352 പതിനെട്ടാം അദ്ധ്യായം

രം കൊച്ചിശ്ശീമക്കാരനാണെന്ന പറഞ്ഞുംകൊണ്ട പിറ്റ
ന്നാൾ രാവിലെതന്നെ പുത്തന്മാളികക്കൽ ചെന്ന ഗൊ
പാലമെനൊനെ കണ്ടു അദ്ദെഹത്തിന്റെ ഭൃത്യനായിട്ട
താമസിച്ചു— അവിടെയുള്ള എല്ലാ ജനങ്ങൾക്കും ഈ ആ
ഷാഢഭൂതിയുടെ മെൽ ദിവസംപ്രതി വിശ്വാസവും സ്നെ
ഹവും ജനിച്ചു—കാലക്രമെണ ഇവൻ തന്റെ ദുൎന്നീതിസാ
മർത്ഥ്യംകൊണ്ട ഗൊപാലമെനൊന്റെ വിശ്വസ്തന്മാരായ
ഭൃത്യരിൽ ഒരുവനായി തീൎന്നു— അവിടെയുള്ള എല്ലാ ഉള്ളുക
ള്ളികളും സൂക്ഷിച്ചു മനസ്സിലാക്കി കൂടക്കൂടെ പുരൂഹതൻ
നമ്പൂരിയെ ഗൂഢമായിഗ്രഹിപ്പിച്ചു. മീനാക്ഷിയെ കട്ടുകൊ
ണ്ടുപോവാനും ഗൊപാലമെനൊനെ ചതിപ്പാനും വഴിക
ൾ ആലൊചിച്ചു തക്കം നൊക്കിക്കൊണ്ട കെശവൻ ഇങ്ങി
നെ ആറുമാസം പാൎത്തു- ഇതിനിടയിൽ രണ്ടുമൂന്നു പ്രാവ
ശ്യം ഇവൻ ഗൊപാലമെനൊന വിഷം കൊടുപ്പാൻ ശ്ര
മിച്ചുനോക്കീട്ടുണ്ടായിരുന്നു— എന്നാൽ അദ്ദെഹത്തിന്റെ
ഭാഗ്യാധിക്യംകൊണ്ട അത ഒരിക്കലും സധിച്ചില്ല— അന്ന
പാനാദികളിൽ അദ്ദെഹം അസാധാരണമായി കാണിച്ചു
വരുന്ന അതിസൂക്ഷ്മംകൊണ്ടും കെശവന്ന അടുക്കളയിൽ
കടന്ന യാതൊന്നും പ്രവൃത്തിപ്പാൻ അൎഹതയില്ലാഞ്ഞത
കൊണ്ടും ഭക്ഷണത്തിൽ വിഷം കൊടുപ്പാൻ സാധിക്കുന്ന
തല്ലെന്നു ഇവൻ പുരൂഹിതൻനമ്പൂരിയെ അറിയിച്ചു— മീനാ
ക്ഷിയെ വശീകരിച്ചുകൊണ്ടുപൊകുവാൻവെണ്ടി പുരൂഹത
ൻ മ്പൂരി കൊടുത്തെല്പിച്ചിട്ടുണ്ടായിരുന്ന പലമാതിരി ചൂ
ൎണ്ണങ്ങളും യന്ത്രങ്ങളും സകലവും പ്രയൊഗിച്ചു നൊക്കിട്ടും
ഒരു ഫലവും ഉണ്ടായില്ല— ആകപ്പാടെ ഇവന്നു മനസ്സു മ
ടുത്തു- എങ്കിലും നമ്പൂരിപ്പാട വാഗ്ദത്തം ചെയ്തിട്ടുള്ളപ്രതി
ഫലം മൊഹിച്ച ഇവൻ പിന്നെയും വഴികൾ ആലൊചി
ക്കയായി.

ഗൊപാലമെനൊൻ രാത്രിയിൽ ഊണുകഴിച്ച അറയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/364&oldid=194927" എന്ന താളിൽനിന്ന് ശേഖരിച്ചത്