താൾ:CiXIV269.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 രണ്ടാം അദ്ധ്യായം

കാണികൾക്ക നേത്രാനന്ദപ്രദമായി ശോഭിച്ചനിൽക്കുന്നു.
ൟ കോവിലകത്തിന്റെ ചുറ്റും പന്ത്രണ്ട ഫീറ്റിൽ കുറ
യാതെ ഉയരമുള്ള കന്മതിലുകൾ കെട്ടി നാല ഭാഗത്തും
ഓരോ ചെറിയ ഗോപുരം തീൎപ്പിച്ചിട്ടുണ്ട. അതിൽ
പടിഞ്ഞാറെ ഗോപുരത്തിന്റെ മുകളിൽ വൃത്താകാരമായി
ഒരു നാഴികമണി വെച്ചിരിക്കുന്നു. അത മണിക്കൂറു
തോറും അടിക്കുന്ന ശബ്ദം ഒരു നാഴിക ദൂരെ നല്ലവണ്ണം
കേൾക്കാം. ആ ഗോപുരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത
ഉഷ്ണകാലത്തിൽ ജനങ്ങൾക്ക കാറ്റകൊണ്ടിരിപ്പാൻ തക്ക
വണ്ണം അതി വിശേഷമായി തറകൾ കെട്ടിയ രണ്ട
വലിയ അരയാൽ വൃക്ഷങ്ങൾ ഉണ്ട. അതുകളുടെ പടി
ഞ്ഞാറ ഭാഗത്ത ഭംഗിയായും ഉറപ്പായും കല്ലകൊണ്ട കെട്ടി
പടുത്തിട്ടുള്ള ഒരു ചെറിയ കുളം ഉണ്ടങ്കിലും അതിലെ
വെള്ളം സദാകാലും പച്ച നിറഞ്ഞ നാറി വഷളായി
കിടക്കുന്നതകൊണ്ട കുറെ ദേഹവൃത്തിയും സുഖവും
കാംക്ഷിക്കുന്ന യാതൊരു ജനവും ഇതിൽ കുളിച്ചുവരുമാ
റില്ലാ. കോവിലകത്ത നാനാവിധമായ പരിചാരപ്രവൃ
ത്തിയെടുത്ത ഉപജീവനം കഴിക്കുന്ന സ്ത്രീകൾ ൟ കുള
ത്തിന്റെ ചുറ്റുമള്ള കുടിലുകളിലാണ പാൎക്കുന്നത. അവർ
ദിവസം പ്രതി പാത്രവും മറ്റും തേച്ചകഴുകുന്നതകൊണ്ടൊ
ൟ കുളത്തിലെ വെള്ളം ഇത്ര വഷളായി പോയത എന്ന
സംശയിപ്പാൻ ഇടയുണ്ട. മേല്പറഞ്ഞ കോവിലക
ത്തിന്റെ തെക്കഭാഗം ബ്രാഹ്മണരുടെ പത്തിരുപത്തഞ്ച
മഠങ്ങളും വടക്ക ഭാഗത്ത പ്രത്യേകം സസ്യാദികൾ നട്ടു
ണ്ടാക്കുന്ന ഒരു ചെറിയ വയലുമുണ്ട. കിഴക്ക ഭാഗത്ത
ഏകദേശം എഴുപത്തഞ്ച വാര ദൂരെ അതി മനോഹരമായ
വിഷ്ണുക്ഷേത്രം ഉണ്ട. അവിടെ രാധാ കൃഷ്ണപ്രതി
ഷ്ടയാണ. ക്ഷേത്രത്തിന്റെ മുൻഭാഗത്ത വിശേഷമായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/36&oldid=194039" എന്ന താളിൽനിന്ന് ശേഖരിച്ചത്