താൾ:CiXIV269.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം 339

ദൈവാനുകൂലമുണ്ടെങ്കിൽ ഇവളെ തനിക്ക സാധിക്കാതിരി
ക്കയില്ലെന്നും ഇദ്ദെഹം ദൃഢമായുറപ്പിച്ചു ധീരനായിരുന്നു.
ഇവൾ മിഡിൽസ്കൂൾ പരീക്ഷ ജയിച്ചിട്ടുണ്ടായിരുന്നതിനെ
പ്പറ്റി ഇദ്ദെഹം ഒരുമംഗലപത്രിക അയച്ചിട്ടുണ്ടായിരുന്നു.
അതിന അഭിനന്ദിച്ചു ഇവൾ മറുപടിയയച്ചു കണ്ടതിൽ
പിന്നെ കുഞ്ഞിശ്ശങ്കരമെനൊൻ മാസത്തിൽ ഒന്നും രണ്ടും
കത്തു മീനാക്ഷിക്ക അയച്ചുവരികയും ഇവൾ അതിന്ന യ
ഥായൊഗ്യം മറുപടിയയക്കുകയും ചെയ്തുവരുമാറുണ്ടായിരു
ന്നു— അനുരാഗസൂചകമായ യാതൊരു കത്തുകളും ഇതവ
രെ ഇദ്ദെഹം എഴുതിട്ടുണ്ടായിരുന്നില്ലെന്നു വരികിലും ഇവ
ൾക്ക അസാധാരണമായ സ്നെഹവും വിശ്വാസവും ഇദ്ദെ
ഹത്തിന്റെമെൽ വൎദ്ധിച്ചുവരികയാണ ചെയ്തിട്ടുള്ളത— മീ
നാക്ഷിയുടെ സ്നെഹം അനുഭവിക്കത്തക്ക എല്ലാ യൊഗ്യ
തയും കുഞ്ഞിശ്ശങ്കരമെനൊന ഈ കാലത്ത സിദ്ധിച്ചിട്ടും ഉ
ണ്ടായിരുന്നു— ഇദ്ദെഹം മദിരാശി ഹൈക്കൊൎട്ടിൽ ഏറ്റവും
ശ്രുതിപ്പെട്ട ഒരു വക്കീലായിതീൎന്നു— കാൎയ്യപ്രാപ്തി കൊണ്ടും
മൎയ്യാദാധിക്യം കൊണ്ടും ജഡ്ജിമാൎക്ക ഇദ്ദെഹത്തിനെ ബഹു
സ്നെഹമായിരുനു. മലയാളത്തിൽ നിന്നു വല്ലവരും വല്ല
അപ്പീൽ നമ്പറും അയക്കുന്നതായാൽ ഏതെങ്കിലും ഒരു ഭാ
ഗം കുഞ്ഞിശ്ശങ്കരമെനൊൻ വക്കീലാവാതെ ഇരിക്കുമാറി
ല്ല— സിവിൽവകയായും ക്രിമിനൽ വകയായും വക്കീൽനാ
മം ഏറ്റു ഇദ്ദെഹം മലയാളത്തിലെ ഡിസ്ത്രിക്ട കൊടതി
കളിൽ പലപ്പൊഴും വരുന്നതുകൊണ്ടും ഏൎപ്പെടുന്ന കാൎയ്യ
ത്തിൽ മുക്കാലെ അരക്കാലും താൻ ജയിച്ചുവരാറുള്ളതകൊ
ണ്ടും കക്ഷികൾക്ക അത്യന്തം തൃപ്തിയും വിശ്വാസവും ജനി
ക്കത്തക്കവണ്ണം ഉപെക്ഷ കൂടാതെ കെസ്സുകൾ നടത്തിവ
രുന്നതുകൊണ്ടും ഇദ്ദെഹത്തെ കണ്ടും കെട്ടും പരിചയമില്ലാ
ത്ത ജനങ്ങൾ മലയാള രാജ്യത്തിൽ വളരെ ചുരുക്കം‌പെർ
മാത്രമെ ഉണ്ടായിരുന്നുള്ളു— രണ്ട സംവത്സരം മുമ്പെ ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/351&oldid=194888" എന്ന താളിൽനിന്ന് ശേഖരിച്ചത്