താൾ:CiXIV269.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

338 പതിനെഴാം അദ്ധ്യായം

ച്ചു ഇവളുടെ സംബന്ധത്തെപ്പറ്റി ആലൊചിപ്പിക്കയാ
യി— ഉത്സാഹിച്ചാൽ ഈ കാൎയ്യം സാധിക്കുമൊ എന്നും ഗുരു
കാരണവന്മാൎക്ക അനുകൂലമായിട്ടുള്ളതൊ എന്നും അറിവാ
ൻവെണ്ടി ചിലർ വിശ്വസ്തന്മാരും സമൎത്ഥന്മാരുമായ ദൈ
വജ്ഞന്മാരെ വരുത്തി നിഷ്പ്രസ്താവം രാശിവെപ്പിക്കയായി—
ചിലർ അവരവരുടെ ഗുരുപദെശപ്രകാരം സ്വയം‌ബര
പാൎവ്വതിയെ ത്രിസന്ധ്യകളിലും ഉപാസിച്ചു സാധ്യനാമം
മനസ്സിൽ ഉറപ്പിച്ചു മന്ത്രസംഖ്യയും അക്ഷര ലക്ഷവും ജ
പിക്കയായി. ഇങ്ങനെ പലരും പലവിധെന ഇവളെ ലഭി
ക്കുവാൻ വെണ്ടി അത്യുത്സാഹം ചെയ്തുവന്നു എങ്കിലും ഇവ
ളുടെ പാണിഗ്രഹണം ലഭിക്കുമെന്നുള്ള വിശ്വാസം ഇവരി
രിൽ മിക്കപെൎക്കും ഉണ്ടായിരുന്നില്ല— ഇംക്ലീഷു പഠിച്ചു വലിയ
പരീക്ഷയും മറ്റും ജയിക്കാത്തവൎക്ക ഇവളെ ഒരിക്കലും സാ
ധിക്കുന്നതല്ലെന്നു വിചാരിച്ചു ചിലർ തങ്ങളെ ചെറുപ്പ
ത്തിൽ ഇംക്ലീഷ് പഠിപ്പിക്കാതിരുന്ന മാതാപിതാക്കന്മാരെ
വെറുത്തും ശപിച്ചും വ്യസനിച്ചു തുടങ്ങി— "ഇംക്ലീഷ പട്ടാ
ണിഭാഷയാണ പാതിരിഭാഷയാണ— പഠിച്ചാൽ ഗുരുത്വം
കെട്ടുപൊകും തീണ്ടലും കുളിയും ഉണ്ടാകില്ല" എന്നിങ്ങി
നെ പലതും പറഞ്ഞും പരിഹസിച്ചും ദുഷിച്ചും വന്നിട്ടുണ്ടാ
യിരുന്ന ചില നാടന്മാർ തങ്ങളുടെ കഥയില്ലായ്മയെപ്പറ്റി
ഈ കാലത്ത അത്യന്തം വിഷാദിച്ചു കൊണ്ടിരിക്കയായി.

നമ്മുടെ കുഞ്ഞിശ്ശങ്കരമെനൊനൊ ഇങ്ങിനെയുള്ള യാ
തൊരു കുണ്ഠിതമൊ ചാഞ്ചല്യമൊ ഉണ്ടായിരുന്നില്ല മീനാ
ക്ഷിക്ക വെണ്ടത്തക്ക വിദ്യഭ്യാസവും വകതിരിവും ബുദ്ധി
വിശെഷവും ഉള്ളതകൊണ്ട ഭ്രാതൃസ്നെഹിതനായ തന്നെ ഉ
പെക്ഷിച്ചു കെവലം ആഭാസനായ ഒരുവനെ അത്രവെഗ
ത്തിൽ സ്വീകരിക്കയില്ലെന്നും ഇവൾ തന്നെക്കാൾ അധി
കം യൊഗ്യനായ ഒരുത്തനെ അംഗീകരിക്കുന്നതാണെങ്കി
ൽ അതിനെപ്പറ്റി കുണ്ഠിതപ്പെടുവാൻ അവകാശമില്ലെന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/350&oldid=194884" എന്ന താളിൽനിന്ന് ശേഖരിച്ചത്