താൾ:CiXIV269.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 23

ള്ളതും ആകുന്നു. ഇവിടെ തെങ്ങ, കവുങ്ങ, അയനി,
പുലാവ, മാവ മുതലായ വൃക്ഷങ്ങൾ വളരെ ഉണ്ടെന്ന
വരികിലും മുളകുവള്ളി എത്രയൊ ചുരുക്കം മാത്രമെ കാണ്മാ
നുള്ളു. പല തരത്തിലും ഉള്ള വാഴകൾ പറമ്പുകളിൽ
ധാരാളം ഉണ്ട.നേന്ത്രവാഴ കൃഷിചെയ്ത ഉണ്ടാക്കു
വാൻ ൟ പ്രദേശക്കാൎക്ക പ്രത്യേകം ഒരു സാമൎത്ഥ്യവും
അത്യുത്സാഹവും കാണുന്നത് ജന്മികളായ നമ്പൂതിരിമാർൎക്ക
പാട്ടശീട്ടിലെ നിശ്ചയപ്രകാരം കറവ കൂടാതെ കാലം
തോറും ഓണവാഴക്കുല കൊടുപ്പാൻ വേണ്ടിയൊ എന്ന
തോന്നും. എല്ലാ മാതിരി സസ്യങ്ങലും ഇവിടെ ധാരാള
മായി ഉണ്ടാക്കിവരുന്നു. എങ്കിലും വെള്ളരിക്കയും
ചേനയും ഇത്ര അധികം തെക്കെ മലയാളത്തിൽ മറ്റൊരു
ദിക്കിലും കിട്ടുകയില്ലെന്ന തന്നെ പറയാം. ഇരുപത്തഞ്ച
മേനിയിൽ കുറഞ്ഞ വിളവുണ്ടാകുന്ന കൃഷിനിലങ്ങൾ
ൟ പ്രദേശത്തെ കാണ്മാനെ പ്രയാസം. പുഞ്ച കൃഷി
മുപ്പതും—നാല്പതും— ചിലപ്പോൾഅയമ്പതും മേനി വിള
യുന്നു എന്ന പറയുന്നത ലേശം അതിശയൊക്തിയല്ല.
മേല്പറഞ്ഞ നിരത്തിന്റെ കിഴക്ക ഭാഗത്ത അതി
വിശേഷമായ ഒരു ചെറിയ അങ്ങാടിയുണ്ട. അതിന്റെ
സമീപം തെക്കകിഴക്ക ഭാഗത്ത എല്ലാ ബുധനാഴ്ചതോറും
ഒരു ചന്തയുണ്ട. ചന്തയുടെ വടക്കും അങ്ങാടിയുടെ കിഴ
ക്കുമായിട്ട ഒരു സബജിസ്ത്രാപ്പീസും ഒരു പോലീസ്സ
സ്ടേഷനും അല്ലാതെ ൟ ദേശത്ത പറയത്തക്ക യാതൊരു
സൎക്കാര എടുപ്പുകളും ഇല്ലാ.എന്നാൽ പോലീസ
സ്ടേഷനോട തൊട്ട ഒരു ചെറിയ തപ്പാലാപ്പീസും ഉണ്ട.
ൟ പ്രദേശത്തിന്റെ ഏകദേശം മദ്ധ്യത്തില്‌ അത്യത്ഭുത
മായി പണിചെയ്യിച്ചിട്ടുള്ള ഒരു ചെറിയ കോവിലകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/35&oldid=194038" എന്ന താളിൽനിന്ന് ശേഖരിച്ചത്