താൾ:CiXIV269.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം 333

സമബുദ്ധിയും ഗൃഹഭരണത്തിൽ സാമൎത്ഥ്യവും, അന്യായ
മായ ധനവ്യയത്തിൽ വ്യസനവും, ആഭരണങ്ങളിൽ ഭ്രമ
മില്ലായ്മയും, അധൎമ്മത്തിൽ അതി ഭയവും ഇങ്ങിനെയുള്ള
സൽഗുണങ്ങൾക്ക ഇവളുടെ ഹൃദയം മനൊഹരമായ ഒരു
കെളിരംഗമായി തീൎന്നു. കാഠിന്യം— കാൎഷ്ണ്യം — കളവ — കുടി
ലത — ൟ നാലു ദുൎഗ്ഗുണങ്ങൾ സാധാരണ പതിവ പ്രകാരം
ഇവളെയും വഷളാക്കിത്തീൎക്കെണമെന്നുള്ള വിചാരത്തൊ
ടുകൂടി അന്തൎഭാഗത്തിൽ കടന്നു കൂടുവാൻവെണ്ടി പഴുത
നൊക്കിക്കൊണ്ടു ചുറ്റും നടന്നു കളിക്കുമ്പൊൾ ലാവണ്യം
അവയെ എത്തിപ്പിടിച്ചു കാഠിന്യത്തെ കുചദ്വന്ദ്വത്തിങ്ക
ലും കാൎഷ്ണ്യത്തെ തലമുടിയിലും— കളവിനെ കണ്ണുകളിലും
കുടിലതയെ കെശാഗ്രത്തിങ്കലും ചെൎത്ത ബന്ധിച്ചിതിനാ
ൽ ഇതുകൾ നാലും ഇവളുടെ ദെഹത്തിന്ന ഭൂഷണങ്ങളാ
യി ഭവിക്കയാണ ചെയ്തിട്ടുള്ളത. വൎണ്ണഹീനമായ കാരിരു
മ്പുപൊലും രസസമ്പൎക്കം കൊണ്ട സുവൎണ്ണമായി കാണ
പ്പെടുന്നത നമുക്ക പ്രത്യക്ഷമായിട്ടുള്ളതാണല്ലൊ— അതു
കൊണ്ട സുഗുണികളിൽ ചെരുന്ന ദുൎഗ്ഗുണികളും സുഗുണി
കളായിത്തന്നെ തീരുമെന്ന വിശ്വസിക്കെണ്ടതാണ. സപ്ത
ൎഷികളുമായുള്ള സഹവാസം നിമിത്തം വാത്മീകിക്കും ഹരി
ജയന്തൻനമ്പൂരിപ്പാടിനെക്കൊണ്ട കൊച്ചമ്മാളുവിന്നുംസി
ദ്ധിച്ചിട്ടുള്ള നന്മകൾ ഇതിന്നു മതിയായ ദൃഷ്ടാന്തങ്ങളാണെ
ന്ന വിശ്വസിക്കുന്നു.

പരനിന്ദാ, പരപുരുഷാസക്തി, പരദ്രവ്യാഗ്രഹം, പാരു
ഷ്യം, പൈശുന്യം ഇവയിൽ രണ്ടു മൂന്നെങ്കിലും ഇല്ലാത്ത
സ്ത്രീകളെ കാണ്മാൻ ൟ കാലത്ത വളരെ പ്രയാസമാണ—
സ്ത്രീഗുണം എന്ന പറയപ്പെടുന്നത സഹജമായും ക്രിത്രിമ
മായും ഇരിക്കുന്ന സൌന്ദൎയ്യം ഒന്നുമാത്രമാണെന്ന വിടവൃ
ത്തികളായ ചില പുരുഷന്മാർ വകതിരിവു കൂടാതെ തെ
റ്റായി ധരിച്ച വല്ലാതെ അന്ധാളിച്ചുവരുന്നുണ്ട— വെണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/345&oldid=194872" എന്ന താളിൽനിന്ന് ശേഖരിച്ചത്