താൾ:CiXIV269.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

332 പതിനെഴാം അദ്ധ്യായം

ന്നു. സുശീലയും സൌമ്യയുമായ ഈ ഉപദ്ധ്യായിനിയുടെ
ശിക്ഷാ നൈപുണ്യവും ഇവളുടെ മഹത്തരമായ ബുദ്ധി
ഗാംഭീൎയ്യവും അത്യാശ്ചൎയ്യകരമായ ഗ്രഹണശക്തിയും അ
ച്യുതമെനൊനിൽ നിന്നു പല പ്രാവശ്യവുമായി സിദ്ധിച്ചി
ട്ടുള്ള വിലയെറിയ സഹായവും ഇതുകൾ എല്ലാംകൂടി ഇവ
ളെ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ രണ്ടാമതും ഒരു
പരീക്ഷ ജയിപ്പാൻ സംഗതി വരുത്തി. സ്ത്രീകൾക്കവെണ്ടി
ഗവൎമ്മെണ്ടിൽ നിന്നു പ്രത്യെകം നിയമിച്ചു നടത്തിവരു
ന്ന ഈ ഉയൎന്ന തരം പരീക്ഷ ജയിച്ചതിന്റെ ശെഷം വ്യു
ൽ‌പത്തിയും ബുദ്ധിവികാസവും ലൌകികകാൎയ്യങ്ങളെപ്പ
റ്റിയുള്ള പരിചയവും വൎദ്ധിപ്പിക്കെണ്ടതിന്നു അച്യുതമെ
നൊൻ മദിരാശിയിൽനിന്ന പലമാതിരി ഇംക്ലീഷപുസ്തക
ങ്ങൾ വാങ്ങി കൂടക്കൂടെ ഇവൾക്ക അയച്ചു കൊടുത്തുകൊ
ണ്ടിരുന്നു— ആ വക പ്രബന്ധങ്ങൾ യാതൊരുപെക്ഷയും
കൂടാതെ പതിവായി വായിച്ചുവന്നത നിമിത്തം ഇംക്ലീഷ
ഭാഷയെ തെറ്റു കൂടാതെ എഴുതുവാനും ഒരു യൂറൊപ്യൻ ഉ
പാദ്ധ്യായിനിയുടെ കീഴിൽ പഠിച്ചുവന്നതിനാൽ ഉച്ചാരണ
ശുദ്ധിയൊടുകൂടി വെടിപ്പായി സംസാരിക്കുവാനും സാധാ
രണ ഗദ്യപുസ്തകങ്ങൾ, വൎത്തമാനക്കടലാസ്സുകൾ ഇതുക
ൾ വായിച്ചു താല്പൎയ്യം ഗ്രഹിക്കുവാനും ഇവൾക്ക കാലക്ര
മെണ വെണ്ടത്തക്ക പാണ്ഡിത്യം സിദ്ധിച്ചു. ഇതപ്രകാരം
തന്നെ സംസ്കൃതഭാഷയിലും സംഗീതത്തിലും ഇവൾ സാ
മാന്യം നല്ല വിദുഷിയായിത്തീൎന്നു. വിദ്യഭ്യാസംകൊണ്ട
പരിഷ്കൃതമായ ഇവളുടെ ബുദ്ധിവിശെഷവും ശാണൊല്ലീ
ഢമായി അത്യന്തം ശൊഭാവഹമായ ഒരു ദിവ്യ രത്നംപൊ
ലെ ഏറ്റവും പ്രകാശമാനമായി വികാസം പ്രാപിച്ചു.
യൊഗ്യന്മാരിൽ ബഹുമാനവും ഗുരുഭൂതന്മാരിൽ വിനയവും
ഭക്തിയും, അഗതികളിൽ കരുണയും, ആശ്രിതന്മാരിൽ
വാത്സല്യവും, ധൂൎത്തന്മാരിൽ വൈമുഖ്യവും, ജീവികളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/344&oldid=194870" എന്ന താളിൽനിന്ന് ശേഖരിച്ചത്