താൾ:CiXIV269.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം 331

തകൊണ്ട മിഡിൽ സ്കൂൾ പരീക്ഷ കഴിഞ്ഞതിൽപിന്നെ മീ
നാക്ഷിയുടെ ഇംഗ്ലീഷ പഠിപ്പിന്ന കെവലം മുടക്കം വരു<lb />മെന്നുതന്നെയായിരുന്നു എല്ലാവരുടെയും മനൊ വിചാ
രം. പഠിപ്പിന്ന തരക്കെട വരുന്ന സംഗതിയെപ്പറ്റി ഇവ<lb />ൾക്കും വളരെ വ്യസനമുണ്ടായി. സൌഭാഗ്യവതിയായ ഇവ
ളെ അന്യദിക്കിൽ അയച്ചു വിദ്യാഭ്യാസം ചെയ്യിക്കുവാൻ
ഇവളുടെ രക്ഷിതാക്കന്മാൎക്ക അസാമാന്യമായ ധൈൎയ്യക്ഷ<lb />യവും മടിയും ഉണ്ടായിരുന്നു— വിദ്യാഭ്യാസത്തിന്നവെണ്ടി<lb /> ദൂരരാജ്യങ്ങൾപൊയി അധിവസിച്ചു വരുന്ന കുട്ടികളിൽ
അനെകം പെർ ശുദ്ധമെ വികൃതികളും തൊന്ന്യാസികളു
മായി തീരുന്നത സാധാരണമായി കണ്ടു വരുന്നതകൊണ്ടും
ഇവളെ പറഞ്ഞയക്കുന്ന കാൎയ്യത്തിൽ അനെകം ദുൎഘടങ്ങ
ൾ നെരിടുവാൻ ഇടവന്നെക്കാമെന്ന ഭയപ്പെട്ടതുകൊണ്ടും
"ഇംക്ലീഷ പഠിച്ചില്ലെങ്കിലും വെണ്ടില്ല അന്യദിക്കിൽ പറ
ഞ്ഞയപ്പാൻ പാടില്ല" എന്നുതന്നെ ആയിരുന്നു പുത്തന്മാ
ളികക്കൽ ഉള്ള എല്ലാവരുടെയും അഭിപ്രായം— ഈ കാൎയ്യ
ത്തിൽ കുഞ്ഞികൃഷ്ണമെനൊനും അശെഷം മനസ്സുണ്ടായി
രുന്നില്ല— എങ്കിലും ഇവളുടെ ഗുണൊൽകൎഷത്തിൽ അത്യ
ന്തം ശ്രദ്ധയും ശുഷ്കാന്തിയും വഹിച്ചു വരുന്ന ഗൊപാല
മെനൊൻ മെൽപറഞ്ഞ പാഠകശാലയിൽ ഒരു ക്ലാസ്സുംകൂ
ടി വെച്ചു കിട്ടുവാൻ വെണ്ടി തന്നാൽ കഴിയുംപൊലെ ഉ
ത്സാഹിച്ചു നൊക്കീട്ടും തല്കാലം അസാദ്ധ്യമാണെന്ന കണ്ട
തിന്റെശെഷം അതിലെ ഒന്നാം ഉപാദ്ധ്യായിനിയുമായാ
ലൊചിച്ചു ഒടുവിൽ ചില ഏൎപ്പാടുകൾ ചെയ്തു— മീനാക്ഷി
യിൽ അപൂൎവ്വമായ വാത്സല്യവും സ്നെഹവും ഉള്ള ഈ ഉ
പാദ്ധ്യായിനി ഗൊപാലമെനൊനുമായി ചെയ്ത നിശ്ചയപ്ര
കാരം ദിവസംപ്രതി പുത്തൻമാളികക്കൽ വന്നു വയിന്നെ
രത്തെ നാലമണി മുതൽ ആറുമണിവരെ ഈരണ്ട മണി
ക്കൂറനെരം ഇവളെ അത്യുത്സാഹത്തൊടെ പഠിപ്പിച്ചു വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/343&oldid=194868" എന്ന താളിൽനിന്ന് ശേഖരിച്ചത്