താൾ:CiXIV269.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം.


ഭാനുവിക്രമൻ എന്ന യുവരാജാവ.

കുഞ്ഞിശ്ശങ്കരമെനൊൻ പൊയതിൽപിന്നെ തന്റെ
നാമാവസാനത്തിൽ ഉണ്ടായിരുന്ന കുട്ടി എന്ന രണ്ടക്ഷ
രം ഉപെക്ഷിച്ചു ജാതകസിദ്ധമായ നാമധെയത്തെത്ത
ന്നെ സ്ഥിരമായി അംഗീകരിച്ചുവന്നിട്ടുള്ള ഈ കഥയിലെ
പ്രധാന നായികയായ മീനാക്ഷി ആദ്യത്തെപ്രാവശ്യം
തന്നെ മിഡിൽസ്കൂൾ പരീക്ഷയിൽ അഗ്രാസനം മറ്റാൎക്കും
കൊടുക്കാതെ ജയംപ്രാപിച്ചു. ഇവൾ തന്റെ പതിമൂന്നാമ
ത്തെ വയസ്സിൽ മെൽപറഞ്ഞ പരീക്ഷ ബഹുമാനപുരസ്സ
രം ജയിച്ചിട്ടുള്ളതുകൊണ്ട അത്യന്തം സന്തുഷ്ടനായ കനക
മംഗലം കൊവിലകത്തെ വലിയതമ്പുരാൻ തിരുമനസ്സ
കൊണ്ട ഇരുനൂറ്റമ്പതുറുപ്പിക വിലക്കുള്ള ഒരുകൂട്ടം സ്വ
ൎണ്ണകടകം സ്കൂളിൽവെച്ചു പല മഹാന്മാരും കാൺകെ ഇവ
ൾക്ക സമ്മാനംകൊടുത്തു. ജനസമുദായത്തിൽ നാഗരീ
കവും പരിഷ്കാരവും വൎദ്ധിക്കെണ്ടതിന്നു പ്രധാനകാരണമായി
നില്ക്കുന്ന സ്ത്രീവിദ്യഭ്യാസം കനകമംഗലത്ത കഴിയുന്നത്ര പു
ഷ്ടി വരുത്തെണമെന്നുള്ള അത്യാഗ്രഹത്തിന്മെൽ ഉദാരശീ
ലനായ ഈ തമ്പുരാനവർകൾ കാലംതൊറും ഇതിലെക്കു
വെണ്ടി അനവധിദ്രവ്യംചിലവുചെയ്തുവരിക പതിവായി
രുന്നു. പരൊപകാര തൽപരനായ ഇദ്ദെഹത്തെപൊലെ
എനിയും ചില മഹാന്മാർ ഇങ്ങിനെയുള്ള സദ്വിഷയങ്ങളി
ൽ പ്രവൃത്തിക്കുന്നതായാൽ മലയാളികളായ നാം അനുഭ
വിപ്പാനിടവരുന്ന ഗുണാതിരെകം അനിൎവ്വചനീയ മാകു
ന്നു. എന്നാൽ ഉയൎന്നതരം പരീക്ഷക്ക പഠിക്കത്തക്ക ക്ലാ
സ്സുകൾ കനകമംഗലം സ്കൂളിൽ ഏൎപ്പെടുത്തീട്ടില്ലാതിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/342&oldid=194867" എന്ന താളിൽനിന്ന് ശേഖരിച്ചത്