താൾ:CiXIV269.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 രണ്ടാം അദ്ധ്യായം

കണക്ക പ്രകാരം മുന്നൂറ്റി നാല്പത്തെട്ട ഭവനങ്ങളും
നാലായിരത്തി നാനൂറ്ററുപത്തേഴ നിവാസികളും ഉള്ള
ഒരു ചെറിയ ദേശമാകുന്നു. ആകൃതി നോക്കിയാൽ
ഏതാണ്ട ഒരു സമഭൂമിയാണെന്ന തന്നെ പറയാം.
എങ്കിലും ഇതിന്റെ കിഴക്കഭാഗത്ത വലിയ ദുഷ്ടമൃഗങ്ങ
ൾക്ക അധികമായി താമസിപ്പാൻ സൌകൎയ്യമില്ലാത്ത
ഒരു ചെറിയ കുന്നുണ്ട. ആ കുന്നിന്റെ കിഴക്കഭാഗത്ത
നിന്ന ഒരു ചെറിയ പുഴ വടക്കോട്ട ഒഴുകി ക്രമേണ
പടിഞ്ഞാറൊട്ട തിരിഞ്ഞ ഇതിന്റെ വടക്കെ അതിരായി
നരികണ്ണി പുഴയോടു ചേരുന്നു. അതി വിശേഷമായ
വെള്ളം നിറഞ്ഞ എല്ലാ കാലവും യാതൊരു ദുൎഭിക്ഷവും
കൂടാതെ പടിഞ്ഞാഫോട്ട ഒഴുകുന്ന ഒരു ചെറുതോട
ഇതിന്റെ തെക്കെ അതിരായി നിൽക്കുന്നു. അതിലെ
വെള്ളം അനേകം പേർ
കുളിപ്പാനും കുടിപ്പാനും ഉപയോഗപ്പെടുത്തി വരികയും
ചെയ്യുന്നു. ൟ ദേശത്തിന്റെ പടിഞ്ഞാറെ ഭാഗത്തെ
ഒരു വലിയ നിരത്ത ഉള്ളതകൊണ്ട വണ്ടിവഴിയായി
ഇവിടെ ഗതാഗതം ചെയ്യുന്നതിന്നും ദുര രാജ്യങ്ങളിൽ
നിന്ന പല സാധനങ്ങളും ഇവിടെ കൊണ്ടവരുന്ന
തിന്നും ഇവിടെനിന്ന പല സാധനങ്ങളും അന്യ ദിക്കി
ലേക്ക കൊണ്ടപോകുന്നതിന്നും യാതൊരു അസൌക
ൎയ്യവും ഇല്ലാത്തതിനാൽ ഇത കേവലും ഒരു ഉൾപ്രദേശ
മെന്ന പറയത്തക്ക ലക്ഷണം മുഴുവൻ സിദ്ധിച്ചിട്ടില്ലാ.
ഭൂമി വളരെ സുഭിക്ഷമായിട്ടുള്ളതും നാനാവിധ ഫലവൃ
ക്ഷങ്ങളെ കൊണ്ടു അലംകൃതമായി അത്യന്തംശീതളമായു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/34&oldid=194037" എന്ന താളിൽനിന്ന് ശേഖരിച്ചത്