താൾ:CiXIV269.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

322 പതിനാറാം അദ്ധ്യായം

ണ്ടായിരുന്ന സ്ഥലത്ത നിന്നെഴുനീറ്റ ഇവരുടെ സമീപ
ത്ത ചെന്ന കുത്തിരുന്നു ഓരൊ വൎത്തമാനം ചൊദിച്ച തു
ടങ്ങി.

നമ്പൂരിപ്പാട—കൂട്ടരെ! നിങ്ങൾ സംസാരിക്കുന്നത കെട്ടിട്ട
മലയാളികളാണെന്നു തൊന്നുന്നു. എവിടെയാണ
നിങ്ങൾ? എവിടുന്നാണ ഇപ്പൊൾ വരുന്നത്? എങ്ങ
ട്ടാണ പൊവാൻ വിചാരിക്കുന്നത?

അവരിൽ ഒന്നാമൻ—ഞങ്ങടെ രാജ്യം തെക്കെ മലയാളമാ
ണ-കാശിക്ക പൊയിരുന്നു. എനി ഈ വഴി രാമെശ്വ
രത്ത കൂടി പൊകെണമെന്നാണ താല്പൎയ്യം. നിങ്ങൾ
എവിടുന്നാണ? നിങ്ങളും ഒരു മലയാളിയാണെന്ന
തൊന്നുന്നു.

നമ്പൂരിപ്പാട—ഇരിക്കട്ടെ- എന്റെ എല്ലാ വൎത്തമാനവും
ഞാൻ വഴിയെ പറയാം.- നിങ്ങൾ തെക്കെ മലയാള
ത്തിൽ എവിടെയാണ? എത്ര കാലമായി പൊന്നിട്ട?

രണ്ടാമൻ_ഞങ്ങൾ പൊന്നിട്ട ഒന്നര സംവത്സരത്തിലധി
കമായി- നിങ്ങൾ തെക്കെ മലയാളത്തിൽ എവിടെ
യെല്ലാമറിയും.

നമ്പൂരിപ്പാട—ഞാൻ തെക്കെ മലയാളത്തിൽ പല ദിക്കി
ലും അറിയും.

ഒന്നാമൻ—നിങ്ങൾ കനകമംഗലം എന്ന ഒരു പ്രദെശം
കെട്ടിട്ടുണ്ടൊ?

നമ്പൂരിപ്പാട്—കെട്ടിട്ടും ഉണ്ട- കണ്ടിട്ടും ഉണ്ട- അവിടെപാ
ൎത്തിട്ടും ഉണ്ട- നിങ്ങൾ കനകമംഗലക്കാരാണൊ?

മൂന്നാമൻ—നിങ്ങൾ കനകമംഗലത്ത എവിടെയെല്ലാമറി
യും? പുത്തന്മാളികക്കൽ അറിയുമൊ?

നമ്പൂരിപ്പാട്—പുത്തന്മാളികക്കൽ, പുതുക്കൊട്ട, മുല്ലത്തൊ
ടി, മണാശ്ശെരി, മാണിക്കൊത്ത, ൟ വീടുകളെല്ലാം
നല്ലവണ്ണം അറിയും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/334&oldid=194849" എന്ന താളിൽനിന്ന് ശേഖരിച്ചത്