താൾ:CiXIV269.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 321

വിട്ട പരദെശത്തെ കടന്ന കാവെരിയിൽ സ്നാനം ചെയ്യതു
ശ്രീരംഗം, മധുര മുതലായ പുണ്യക്ഷെത്രങ്ങളിൽ ഒന്നും ര
ണ്ടും ദിവസം താമസിച്ചു, ആ വഴി രാമെശ്വരത്ത എത്തി.
സെതുദൎശനവും അവിടെയുള്ള വിശുദ്ധ തീൎത്ഥങ്ങളിൽ സ്നാ
നവും കഴിച്ചു രാമെശ്വരമൂൎത്തിയെ വന്ദിച്ചു മൂന്നു ദിവസം അ
വിടെ താമസിച്ചതിൽ പിന്നെ നാലാന്നാൾ രാവിലെ അവി
ടെനിന്നു പുറപ്പെട്ട പടിഞ്ഞാറെ കടല്ക്കരയിൽകൂടി സഞ്ച
രിച്ചു ഗൊകൎണ്ണക്ഷെത്രത്തിൽ എത്തി- അവിടുന്ന വട
ക്കൊട്ട പൊയി നൎമ്മദാ, തപതി, മുതലായ നദികൾ കട
ന്നു ആ വഴി ദ്വാരകയിൽ എത്തി കുറെ ദിവസം അവിടെ
താമസിച്ചു- പിന്നെ അവിടെ നിന്ന പുറപ്പെട്ട ഹരിദ്വാരം,
കുരുക്ഷെത്രം, അയൊദ്ധ്യ, ചിത്രക്രടം, പ്രയാഗ, എന്നീ വി
ശിഷ്ടസ്ഥലങ്ങളിലെല്ലാം പൊയി തീൎത്ഥസ്നാനം, ക്ഷെത്രൊ
പവാസം മുതലായ്ക കഴിച്ചു ഒടുവിൽ കാശിയിൽ എത്തി
ച്ചെൎന്നു-ഗംഗാസ്നാനം കഴിച്ചു, വിശ്വനാഥക്ഷെത്രത്തിൽ
ഭജിച്ചു അനെകം സല്ക്കൎമ്മങ്ങൾ ചെയ്തു ഒരാഴ്ചയൊളം അ
വിടെ താമസിച്ചതിൽ പിന്നെ, അവിടെ നിന്ന പുറപ്പെട്ടു, മ
ഹാനദി തീരത്തിൽ കൂടി വന്ന ജഗന്നാഥക്ഷെത്രത്തിൽ എ
ത്തി. അവിടെ അനെകം സന്യാസികളും, ഭിക്ഷുക്കളും,
വൈരാഗികളും, തീൎത്ഥയാത്രക്കാരും വന്നു താമസിച്ചിട്ടുള്ള
ഒരു താവളത്തിൽ സന്ധ്യാസമയം ഇവരും ചെന്നു ചെ
ൎന്നു-ചിലർ സ്വയം പാകം ചെയ്തു ഭക്ഷിച്ചും ചിലർ ഉപവ
സിച്ചും ഓരൊ ദിക്കിൽ കിടന്ന പലതും സംസാരിക്കുന്ന കൂ
ട്ടത്തിൽ ആരൊ ചിലർ മലയാളഭാഷ സംസാരിക്കുന്നത
നമ്മുടെ ഹരിജയന്തൻ നമ്പൂരിപ്പാട കെട്ടു- എന്നാൽ വഴി
നടന്ന അത്യന്തം ക്ഷീണിച്ചിട്ടുണ്ടായിരുന്നതിനാലും അന്നെ
ത്തെ ഉപവാസത്തിനാലും കൊച്ചമ്മാളു. ബൊധം വിട്ടു ഉ
റങ്ങിപ്പൊയത കൊണ്ട മെല്പറഞ്ഞവരുടെ സംസാരം അ
വൾക്ക കെൾപ്പാനെ കഴിഞ്ഞില്ല- നമ്പൂരിപ്പാട കിടന്നിട്ടു

41

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/333&oldid=194846" എന്ന താളിൽനിന്ന് ശേഖരിച്ചത്