താൾ:CiXIV269.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 319

ത്യാജ്യമാണെന്നും ദൃഢമായി ഉറപ്പിച്ചു- കൊച്ചമ്മാളു. ഇ
ങ്ങിനെ ഒരു സംവത്സരവും ഏഴ മാസവും കാക്കനൂർ മന
ക്കൽതന്നെ പാൎത്തു- അങ്ങിനെയിരിക്കെ ഒരു ദിവസം
വിദ്യയിലും വയസ്സിലും തപശ്ശക്തിയിലും അത്യന്തം വൃദ്ധ
നും ജിതെന്ദ്രിയനും ശാന്തനും ജനനം മുതൽ നിൎവ്യാജ ബ്ര
ഹ്മചാരിയും കരുണാത്മാവുമായ ഹരിജയന്തൻ നമ്പൂതിരി
പ്പാട ഇവളെ തന്റെ അരികത്ത വിളിച്ച സന്തൊഷിച്ചും
കൊണ്ട പറഞ്ഞു. "നിന്റെ അപൂൎവ്വമായ ഭക്തിവിശെഷ
വും വ്രതാനുഷ്ഠാനത്തിൽ കാണിച്ചു വന്നിട്ടുള്ള നിഷ്ഠയും
മനഃശുദ്ധിയും കണ്ടിട്ട നമ്മുടെ മനസ്സിൽ ആനന്ദവും വാ
ത്സല്യവും അളവില്ലാതെ വൎദ്ധിച്ചിരിക്കുന്നു- നിന്റെ പാ
പം മുഴുവനും നശിച്ചു നീ ഇപ്പൊൾ പരിശുദ്ധയായി- ഇ
ന്ന മുതൽ ദുൎദ്ധരങ്ങളായ വ്രതങ്ങളൊന്നും അനുഷ്ഠിക്കെ
ണ്ടുന്ന ആവശ്യമില്ല. നിന്നെ ആജീവനാന്തം ഒരു താപ
സിയായി വെക്കെണ്ടുന്ന പ്രയൊജനവും ഇല്ല- ഗംഗാസ്നാ
നം മുതലായ ചില സല്ക്കൎമ്മങ്ങൾ കൂടി ചെയ്ത കഴിഞ്ഞാ
ൽ മഹാപാപം മുഴുവനും നശിച്ചു നീ അത്യന്തം പാവനയാ
യിരിക്കും. നിരാധാരയായിരിക്കുന്ന നിന്നെ തനിയെ തീ
ൎത്ഥ സ്നാനത്തിന്ന അയപ്പാൻ നൊം വിചാരിക്കുന്നില്ല-
നൊംകൂടി ഒരുമിച്ച പുറപ്പെട്ടുകളയാം- ൟ കാലത്ത് ഗം
ഗാസ്നാനം ചെയ്തു വരുവാനും മറ്റും യാതൊരു പ്രയാസവും
ഇല്ല. കയ്യിൽ പണമുണ്ടെങ്കിൽ അവനവന്റെ ഹിതപ്ര
കാരം യാതൊരു ബുദ്ധിമുട്ടും കൂടാതെ പൊയി വരാവുന്ന
താണ. എന്നാൽ അങ്ങിനെയുള്ള സഞ്ചാരത്തിൽ നമുക്ക
ലെശം മനസ്സ വരുന്നില്ല- കാൽനടയായിതന്നെ കാശി
യിൽ എത്തി സ്നാനം ചെയ്തു വരെണമെന്നാണ നമുക്കു
ള്ള ആഗ്രഹം- വഴിയിൽ യാതൊരു മുടക്കമൊ അനൎത്ഥമൊ
കൂടാതെ നമ്മുടെ ഹിതം സാധിക്കുമെന്നും നമുക്കു നല്ല
വിശ്വാസമുണ്ട- അതകൊണ്ട മറ്റന്നാൾ പ്രഭാതത്തിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/331&oldid=194839" എന്ന താളിൽനിന്ന് ശേഖരിച്ചത്