താൾ:CiXIV269.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

318 പതിനാറാം അദ്ധ്യായം

രിക്കൽ നീവാര ഭക്ഷണവും ചെയ്തു- അഞ്ചാം മാസത്തി
ൽ ആഴ്ചയിൽ ഒരു നെരം അന്ന ഭക്ഷണവും ഒരു നെരം
രണ്ട കദളിപ്പഴവും കഴിച്ചു കാല ക്ഷെപം ചെയ്തു- ആറാം
മാസത്തിൽ വെറെ ഒരു വ്രതം ആരംഭിച്ചു. വെളുത്ത വാ
വുന്നാൾ പതിനഞ്ചുരുള ചൊറും പിറ്റന്നാൾ പതിനാലു
രുളയും അതിന്റെ പിറ്റന്നാൾ പതിമൂന്നുരുളയും ഇങ്ങി
നെ ദിവസംപ്രതി ഓരൊ ഉരുള കുറച്ചു കുറച്ചു അമാവാ
സിനാൾ ഉപവസിച്ചു- ശുക്ലപക്ഷത്തിലെ പ്രദിപദം നാ
ൾ ഒരു ഉരുളയും ദ്വിതീയ നാൾ രണ്ട ഉരുളയും ഇങ്ങിനെ
ദിവസം പ്രതി ഓരൊ ഉരുള കണ്ടു വൎദ്ധിപ്പിച്ചു വെളുത്ത
വാവുന്നാൾ പിന്നെയും പതിനഞ്ച ഉരുള ഭക്ഷിച്ചു- ആറു
മാസം ഇങ്ങിനെ കഴിച്ചുവന്നതിന്റെ ശെഷം അന്നം തീ
രെ ഉപെക്ഷിച്ചു ശാക ഭക്ഷണം ചെയ്തു- ശരീരം മെ
ലിഞ്ഞു കൃശമായി- ദുൎമെദസ്സും ദുരഭിമാനവും തീരെ നശി
ച്ച ആത്മജ്ഞാനവും മനഃശുദ്ധിയും പ്രകാശിച്ചു- കൊച്ച
മ്മാളു ക്രമെണ നിഷ്കല്മഷയായി തീൎന്നു- മുമ്പ പരപുരുഷ
ന്മാരുടെ ഗുണങ്ങളെപ്പറ്റി പ്രശംസിച്ച വന്നിട്ടുണ്ടായിരു
ന്ന ഇവളുടെ നാവ ഇപ്പൊൾ ൟശ്വരനാമം ഉച്ചരിക്കുന്ന
തിലും, അകൃത്യങ്ങളിലും അന്യപുരുഷ സംഗത്തിലും സദാ
പ്രവൃത്തിച്ചു വന്നിട്ടുണ്ടായിരുന്ന മനസ്സ ദൈവധ്യാനത്തി
ലും, ജാരന്മാരെ ആലിംഗനം ചെയ്തു സന്തൊഷിപ്പി
ക്കുന്നതിൽ ഉദ്യുക്തങ്ങളായിരുന്ന കൈകൾ ജഗദീശ്വര
നെ അൎച്ചിക്കുന്നതിലും, ശൃംഗാരികളും രസികന്മാരുമായ
പുരുഷന്മാരുടെ സല്ലാപങ്ങളിൽ സശ്രദ്ധങ്ങളായിരുന്ന ക
ൎണ്ണങ്ങൾ ൟശ്വരകഥാ ശ്രവണത്തിങ്കലും, ഇങ്ങിനെ സ
വ്വെന്ദ്രിയങ്ങളും സൎവ്വകരണങ്ങളും എല്ലായ്പൊഴും ദൈവ
പരങ്ങളായിട്ട തന്നെ വെച്ചു- താനും ൟ കാണുന്ന സകല
ചരാചരങ്ങളും ജലബുൽബുദംപൊലെ ക്ഷണഭംഗുരങ്ങ
ളാണെന്നും നിസ്സാരമായ പ്രപഞ്ച സൌഖ്യം കെവലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/330&oldid=194835" എന്ന താളിൽനിന്ന് ശേഖരിച്ചത്