താൾ:CiXIV269.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 317

ൾ മിനാമിനുങ്ങയെക്കൊണ്ടുള്ള പ്രകാശം ധാരാളമായുണ്ട.
ഇങ്ങിനെയെല്ലാമാണ കടവത്തെ തൊടിയുടെയും ഭവന
ത്തിന്റെയും ഇപ്പൊഴത്തെ സ്ഥിതി എനി കൊച്ചമ്മാളു
വിനെപ്പറ്റിയും അറിഞ്ഞെടുത്തൊളം പറയാം.

ഇവൾ സദ്വൃത്തനും ദയാശീലനും ആയ ഹരിജയന്ത
ൻ നമ്പൂരിപ്പാടിനെ എപ്പൊൾ ശരണം പ്രാപിച്ചുവൊ അ
പ്പൊൾ തുടങ്ങി ഇവളുടെ ദുഷ്കൎമ്മശക്തിക്ക ക്ഷയവും മന
സ്സിന്ന വികാസവും അങ്കരിച്ചു വളൎന്നു തുടങ്ങിയിരിക്കുന്നു-
സാത്വീകനും സമചിത്തനും ആയ ൟ മഹാബ്രാഹ്മണ
ന ദിവസംപ്രതി ഇവളുടെ മെൽ വാത്സല്യം വൎദ്ധിച്ചു- ഇ
ദ്ദെഹം ഊണു കഴിഞ്ഞാൽ പിന്നെ നിത്യത ഓരൊ മണി
ക്കൂറ നെരം ഇവളുടെ അരികത്ത വന്നിരുന്ന ഗൊപനീയ
ങ്ങളായ സദാചാര വാക്യങ്ങളും ആത്മജ്ഞാനത്തിന്ന വെ
ണ്ടപ്പെട്ട ചില സാരൊപദെശങ്ങളും ഇവളെ ഗ്രഹിപ്പിച്ച
ബുദ്ധിക്ക പരിഷ്കാരവും അകൃത്യങ്ങളിൽ ഭയവും ദൈവ
ത്തിൽ ഭക്തി വിശ്വാസവും ജനിപ്പിച്ചു- ഇവൾ മനക്കൽ
എത്തി ചെൎന്ന രാത്രിയിൽ തന്നെ സൎവ്വാംഗം പുറ്റമണ്ണ
തെച്ച കുളി കഴിപ്പിച്ചു, മന്ത്രശുദ്ധമായ നവകലശം ആടി
ദെഹശുദ്ധി വരുത്തി, പഞ്ചഗവ്യം സെവിപ്പിച്ചു, വ്രതാനു
ഷ്ഠാനത്തിന്ന വെണ്ടത്തക്ക ഉപദെശം കൊടുത്ത ഏല്പിച്ചു.
ഇവളുടെ സഹായത്തിന്ന വൃദ്ധമാരായ രണ്ട വൃഷലിമാരെ
യും നിശ്ചയിച്ചു- അവൾ ആദ്യത്തെ ഒരുമാസം രാത്രിയി
ൽ അന്നഭക്ഷണം കൂടാതെ നിലം ഗൊമയംകൊണ്ട മെഴു
കി അതിൽ ശയിച്ചുപൊന്നു- രണ്ടാം മാസത്തിൽ നിത്യത
ഒരു പ്രാവശ്യം മാത്രം ഊണു കഴിച്ചു കല്പം സെവിച്ചു, ദെ
ഹത്തിലുള്ള ദുഷ്ടും ദുൎമെദസ്സും കളഞ്ഞു- അതിൽ പിന്നെ
ഒരു ദിവസം ഉപവാസവും ഒരു ദിവസം മൂഴക്ക വരിയരി
ച്ചൊറും ആയിട്ട മൂന്നാമത്തെ മാസം കഴിച്ചുകൂട്ടി- നാലാം
മാസത്തിൽ രണ്ട ദിവസം ജലാഹാരവും ഒരു ദിവസം ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/329&oldid=194832" എന്ന താളിൽനിന്ന് ശേഖരിച്ചത്