താൾ:CiXIV269.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

316 പതിനാറാം അദ്ധ്യായം

രുന്നു. ഇപ്പൊൾ മതിലെല്ലാം ഇടിഞ്ഞ തകൎന്ന വെയിലി
യുടെ നാമം പൊലും ഇല്ലാതെ ഇടവഴിയും തൊടിയും തി
രിച്ചറിവാൻ കഴിവില്ലാതവണ്ണം അത്യന്തം ജീൎണ്ണമായി വ
ള്ളിയും പടലും അരിപ്പൂ ചെടികളും മുളച്ച വളൎന്ന അഗ്നി
ബാധയാൽ കരിഞ്ഞുകിടക്കുന്ന ചുമരിന്റെ മീതെ കെട്ടി
പ്പടൎന്ന കാണുന്നവൎക്ക ഭയം തൊന്നത്തക്ക വിധം അത്ര മ
ലിനമായി കിടക്കുന്നു-കാടും പടലും ഒഴിച്ച ബാക്കി വല്ലതും
ഉണ്ടെങ്കിൽ അത സമീപസ്ഥന്മാർ ഇപ്പൊൾ മറപ്പുരയാ
യി ഉപയൊഗിച്ച വരികയുമാണ ചെയ്യുന്നത- മുമ്പ രാത്രി
സമയം ഇവിടെ വെച്ച അത്യന്തം മനൊഹരമായ പാട്ടും
വീണാഗാനവും ഉണ്ടായിരുന്നു- ഇപ്പൊൾ അതിന്നു പക
രം കുറുക്കന്റെ ഓരി വിളിയും നത്തിന്റെ കരച്ചിലും കൂ
മന്റെ മൂളലും അസ്തമിച്ചാൽ മുട്ടാതെകണ്ട കെൾപ്പാനു
ണ്ട- മുമ്പ യൊഗ്യരും സമ്പന്നരുമായ പുരുഷന്മാർ മാത്രം
താമസിച്ച വന്നിട്ടുണ്ടായിരുന്ന മുറികൾ ഇപ്പൊൾ വീണഴി
ഞ്ഞ താറുമാറായി കിടക്കുന്നത കൊണ്ട കുറുക്കന്മാർ കയ്യെ
റി കയ്വശപ്പെടുത്തി അവറ്റയുടെ സൂതികാഗൃഹമായി ഉപ
യൊഗിച്ചുവരുന്നു- മുമ്പ വിശെഷമായ മെലാപ്പകൊണ്ട അ
തി ഭംഗിയിൽ വിതാനിച്ചുവെച്ചിട്ടുണ്ടായിരുന്ന മുറികളിൽ
ഇപ്പൊൾ എട്ടകാലികൾ മാറാല കെട്ടി മുട്ടിച്ചിരിക്കുന്നു-
അറകളിൽ പണ്ട രസക്കുടുക്കകൾ തൂക്കീട്ടുണ്ടായിരുന്നതി
നു പകരം ഇപ്പൊൾ വേട്ടാളന്റെയും കടന്നലിന്റെ
യും കൂടുകളാണുള്ളത- മുമ്പ മുറികളിൽ പല മാതിരി പെ
ട്ടികൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു- ഇപ്പൊൾ അതിന്ന
പകരം അവിടവിടെ കരടിപ്പുറ്റുകൾ പൊങ്ങി കിടക്കുന്നു-
മുമ്പ കൊച്ചമ്മാളു ഓവറയായി ഉപയൊഗിച്ച വന്നിട്ടുണ്ടാ
യിരുന്നത ഇപ്പൊൾ കടാതിലുകൾ അവറ്റയുടെ പള്ളിയ
റയായി ഉപയൊഗപ്പെടുത്തിയിരിക്കുന്നു- പണ്ട പുലരുന്ന
വരെ വിളക്ക കത്തി കൊണ്ടിരുന്നതിന്ന പകരം ഇപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/328&oldid=194829" എന്ന താളിൽനിന്ന് ശേഖരിച്ചത്