താൾ:CiXIV269.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

314 പതിനാറാം അദ്ധ്യായം

ധൈൎയ്യവും വരുന്നതാണ വലിയ അത്ഭുതം! അരമയിൽ
ദൂരം പൊകെണമെങ്കിൽ കുതിരവണ്ടി കൂടാതെ നിവൃത്തി
യില്ലെന്നു പറഞ്ഞുവന്നിരുന്ന എത്ര യൊഗ്യന്മാർ വണ്ടി വ
ലിച്ചുകൊണ്ടു നടക്കുന്നു ! അകത്തിരിക്കുന്ന സമയംകൂടി
സ്വൎണ്ണംകൊണ്ടുള്ള ഗഡിയാളും ചങ്ങലയും മെഡിലും ധരി
ച്ചുവന്നിട്ടുണ്ടായിരുന്ന എത്ര ആളുകൾ മരത്താലി കഴുത്തി
ൽകെട്ടി നിരത്തിടിക്കുന്നു! ലൊകത്തിൽ പലമാതിരി ദുഃഖ
ങ്ങൾ ഉണ്ടെന്നു വരികിലും ഉയൎന്ന സ്ഥിതിയിൽനിന്നു ക
ഷ്ടതയിൽ പെടുന്നതിനൊളം വലിയ സങ്കടം മറ്റു യാ
തൊന്നും ഇല്ല. മുമ്പ പരിചയിക്കാത്തെയും അറിയാത്തെ
യും അരിഷ്ടതയും ഭ:ഖവും അനുഭവിക്കെണ്ടി വരുന്നതൊ
ഇരിക്കട്ടെ. ജനങ്ങളുടെ മുഖത്ത നൊക്കുന്നതും ജനാപവാ
ദം സഹിക്കെണ്ടി വരുന്നതും ആണ് വലിയ വ്യസനം.
ചാൎച്ചയിലും ചെൎച്ചയിലും ഉള്ള ആളുകളുടെ മുഖഭാവം
കാണുമ്പൊളുണ്ടാകുന്ന അന്തസ്താപവും വിരൊധികളു
ടെ പ്രസന്നത കാണുമ്പൊളുണ്ടാകുന്ന മനൊവ്യഥയും വി
ചാരിച്ചാൽ ദെഹം തൽക്ഷണം വെന്തുപൊകും. ഈ ഉ
ണിച്ചിരാമ്മയെ ഈ സ്ഥിതിയിൽ കാണ്മാനിടവരുമെന്നു
യാതൊരു മനുഷ്യന്മാരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല- അ
വരവർ ചെയ്യുന്ന കൎമ്മങ്ങളുടെ ഫലം അനുഭവിക്കാ
തെ പൊകുമെന്നു ആരും വിചാരിക്കെണ്ട. ഗുണം ചെയ്താ
ൽ ഗുണം- ദൊഷം ചെയ്താൽ ദൊഷം. ഇത നാം അനുഭ
വിക്കാതിരിക്കില്ല.

എന്നാൽ ഈ അമ്മയുടെ കഷ്ടകാലം ഇതകൊണ്ട മുഴു
വനായൊ? ഇല്ല- ഇങ്ങിനെ അരിഷ്ടപ്പെട്ട കാലക്ഷെപം
ചെയ്തുവരുന്ന കാലത്ത ഒരുദിവസം രാവിലെ കൊലായിൽ
കത്തിച്ചുവെച്ചിട്ടുണ്ടായിരുന്ന മാടമ്പിവിളക്കിലെ തിരി ഒരു
കാക്ക വന്നു കൊത്തിക്കൊണ്ട പൊകുമ്പൊൾ കഷ്ടകാല
ശക്തിയാൽ അത പുരയുടെ മുകളിൽ വീണു. മെല്ലെ തീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/326&oldid=194819" എന്ന താളിൽനിന്ന് ശേഖരിച്ചത്