താൾ:CiXIV269.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

312 പതിനാറാം അദ്ധ്യായം

കണ്ട ഒരുവിധെന കഷ്ടിമുഷ്ടിയായി നിവൃത്തിച്ചുപൊകാം"
എന്നായിരുന്നു ഇവർ വിചാരിച്ചുവെച്ചത-സൂക്ഷിച്ചു ചില
വുചെയ്യുന്നതായാൽ ഇവരുടെ നിത്യതക്കമാത്രം ഇവൾ
സമ്പാദിച്ചുവെച്ചിട്ടുണ്ടായിരുന്നു- എന്നാൽ അതനുഭവി
പ്പാനുംവെണ്ടെ കുറച്ചൊരു ഭാഗ്യം! കൊച്ചമ്മാളു പൊയിട്ട
നാലൊ അഞ്ചൊ ദിവസം കഴിഞ്ഞതിൽപിന്നെ ഒരുദിവ
സം രാത്രി ഇവർ രണ്ടുപെരും സംബന്ധവീട്ടിലെക്കു പൊ
യിട്ടുണ്ടായിരുന്നവിവരം അറിഞ്ഞു കുണ്ടുണ്ണിമെനൊന്റെ
സഹായത്തൊടുകൂടി കള്ളന്മാർ കടന്ന അവിടെയുള്ള സ
കല സാധനങ്ങളും കവൎച്ച ചെയ്തു കൊണ്ടുപൊയ്കളഞ്ഞു.
രണ്ടു കട്ടിലും അതിന്മെൽ ഉണ്ടായിരുന്ന കിടക്കകളും നാ
ലഞ്ചുകഷണം പഴയ ഒന്നരയും ഒരു മാടമ്പി വിളക്കും മാ
ത്രമെ ബാക്കിവെച്ചിട്ടുണ്ടായിരുന്നുള്ളു. ഹെഡകൻസ്ടെബ
ൾ പങ്ങശ്ശമെനൊൻ ഈ കവൎച്ചക്കെസ്സ തുമ്പുണ്ടാക്കുവാ
ൻവെണ്ടി തന്നാൽ കഴിയുന്നത്ര ശ്രമിച്ചുനൊക്കി. കുണ്ടു
ണ്ണിമെനൊനെ പിടിച്ചു സ്ടെഷനിൽ കൊണ്ടുപൊയിട്ടിട്ട
എണ്ണം പറഞ്ഞ പല വിദ്യകളും പ്രവൃത്തിച്ചു. നാലുറുപ്പിക
തിരികെ വാങ്ങിയതുകൊണ്ടുണ്ടായിരുന്ന പരിഭവം എരെമ്മ
ൻനായര കൈകൊണ്ട വീട്ടി-എന്തുതന്നെ ചെയ്തിട്ടും "അ
റ്റകണ്ണിയും ഇല്ല വീണനിലവും ഇല്ല" എന്നുപറഞ്ഞമാ
തിരി യാതൊരു വിവരവും ഉണ്ടായില്ല. എന്തുചെയ്യും? ക
ഷ്ടകാലംവന്ന തലയിൽ കയറീട്ടുള്ള കൂട്ടരെ നന്നാക്കിവെ
പ്പാൻ ആരു വിചാരിച്ചാലാണ് നിവൃത്തി? ഉണിച്ചിരാമ്മ
യും തന്റെ പുത്രന്മാരും വെണ്ടെടത്തൊളം ബുദ്ധിമുട്ടിലാ
യി. നിത്യതക്ക യാതൊരുനിവൃത്തിയും ഇല്ലാഞ്ഞിട്ട ഒടുവി
ൽ കട്ടിൽ രണ്ടും പുത്തൻമാളികക്കലെ വ്യവഹാര കാൎയ്യ
സ്ഥനായ മട്ടിക്കാവിൽ ഗൊവിന്ദന മുപ്പത്തഞ്ചുറുപ്പികക്ക
വിറ്റു- ആ ഉറുപ്പികക്കൊണ്ട അഞ്ചാറു മാസത്തൊളം ഒ
രുവിധെന ജീവനെ രക്ഷിച്ചു. ഉണിച്ചിരാമ്മ ഇപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/324&oldid=194813" എന്ന താളിൽനിന്ന് ശേഖരിച്ചത്