താൾ:CiXIV269.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

310 പതിനാറാം അദ്ധ്യായം

ന്നുള്ള പഴഞ്ചൊല്ല യഥാൎത്ഥമായിട്ടുള്ളതാണെന്ന ആ കാല
ത്താണ മിക്ക ജനങ്ങൾക്കും ബൊദ്ധ്യം വന്നിട്ടുണ്ടായിരുന്ന
ത- കട്ടിട്ടൊ കടം വാങ്ങീട്ടൊ തറവാട്ട സ്വത്ത കാണത്തി
ന്ന വെച്ചിട്ടൊ വെറെ വല്ല അകൃത്യവും പ്രവൃത്തിച്ചിട്ടൊ
ഏത വിധത്തിലും കൈവശം പണമില്ലാതിരിപ്പാൻ പാടി
ല്ലെന്നായിരുന്നു അധിക പക്ഷക്കാരുടെയും അഭിപ്രായം-
യഥാശക്തി രണ്ടും നാലും കൈക്കലാക്കി അതുംകൊണ്ട
ചെന്ന ഇവളെ ഭജിച്ചു പ്രത്യക്ഷമാക്കി കൃതാൎത്ഥന്മാരാകെ
ണ്ടതിന്ന അന്തിക്കും ഇരുട്ടത്തും പാതിരക്കും പുലൎച്ചക്കും ക
ടവത്തെ അകത്തും കൊലായിലും മുറ്റത്തുമായിട്ട കാല
ക്ഷെപം ചെയ്വാൻ അന്ന വളരെ ആളുകൾ ഉണ്ടായിരു
ന്നു. കുത്തിരുന്നും നിന്നും ഇവളുടെ മൂലമന്ത്രം ഉച്ചരിച്ച
കെശാദിപാദം ധ്യാനിച്ചും കുണ്ടുണ്ണിമെനൊൻ മുതലായ ദു
ഷ്ടപിശാചുക്കളുടെ തല്ലും കുത്തും ഭയപ്പെട്ടും, കൂടാതെ ക
ഴിപ്പാൻ അവൎക്ക കോഴിയും കുപ്പിയും കൂട്ടി വെണ്ടപ്പെട്ട ബ
ലി കൊടുത്തും ഇങ്ങിനെ കാലം കഴിച്ചു വരുന്നവരും ആ
കാലത്ത ചുരുക്കുമല്ലയായിരുന്നു- എന്നാൽ കൊച്ചമ്മാളു
തന്റെ ഉദ്യൊഗം രാജി കൊടുത്ത മുതല്ക്ക "മാങ്ങയും തീ
ൎന്നു മാവിന്റെ കീഴിലുണ്ടായിരുന്ന തിരക്കും തീൎന്നു" എന്ന
മാതിരി കടവത്ത വീട്ടിലെ ആഘൊഷവും നെരംപൊ
ക്കും സകലവും അവസാനിച്ചു- അതിൽപിന്നെ ആരെങ്കി
ലും ഒരുത്തൻ ആ തൊടിക്കുള്ളിൽ കാലെടുത്ത വെക്കുക
യൊ പലപ്പൊഴും പലവിധത്തിലും മുമ്പ സഹായിച്ച വ
ന്നിട്ടുണ്ടായിരുന്ന ഉണിച്ചിരാമ്മയെ വന്നു കാണുകയൊ
ആ വൃദ്ധക്ക യഥാശക്തി വല്ലതും സഹായിക്കയൊ ഈ
വക യാതൊന്നും ചെയ്കയുണ്ടായില്ല- അവിവെകികളായ
കാമികളും മധുഭ്രാന്തന്മാരായ വണ്ടുകളും ഉപകാരസ്മരണ
കൂടാതെ പ്രവൃത്തിച്ചുവരുന്നവരാണെന്ന എല്ലാവൎക്കം അറി
വുള്ളതാണെല്ലൊ- അതൊ അങ്ങിനെയിരിക്കട്ടെ- നിൎഭാഗ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/322&oldid=194805" എന്ന താളിൽനിന്ന് ശേഖരിച്ചത്