താൾ:CiXIV269.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

308 പതിനഞ്ചാം അദ്ധ്യായം

സുഖമായി മദിരാശിയിൽ എത്തി വിവരത്തിന്ന എ
ഴുത്തയക്കുമാറാകട്ടെ-

കുഞ്ഞിശ്ശങ്കരമെനൊനും അച്യുതമെനൊനും "അപ്ര
കാരം തന്നെ" എന്ന പറഞ്ഞ കൊലായിൽ കടന്നു പൂമു
ഖത്ത വന്ന കുഞ്ഞികൃഷ്ണമെനൊനൊടുംമറ്റും കുറെ നെ
രം സംസാരിച്ചു അവരൊട ഒന്നിച്ച പടിപ്പുരയിലെക്ക
പൊയി- കുഞ്ഞികൃഷ്ണമെനൊൻ അച്യുതമെനൊനെ അ
ടുക്കെ വിളിച്ച സ്വകാൎയ്യം ചിലത സംസാരിച്ചു വഴിയാത്ര
ക്കും മറ്റും ആവശ്യമായിട്ട അമ്പതുറുപ്പികയുടെ ഒരു മദിരാ
ശി നൊട്ടും ഇരുപതുറുപ്പികയും കൊടുത്തു- ഒരുമിച്ച തീവ
ണ്ടിസ്ടെഷൻവരെ പൊകെണ്ടതിന്ന ശിവായി കൊമൻനാ
യരെയുംകൂടി ഇവരുടെ ഒന്നിച്ചയച്ചു. കുഞ്ഞിശ്ശങ്കരമെനൊ
ൻ എല്ലാവരൊടും യാത്ര പറഞ്ഞ തന്റെ പ്രിയസ്നെഹിത
നായ അച്യുതമെനൊനൊടൊന്നിച്ച വണ്ടി കയറി കനക
മംഗലം ചിറയുടെ വടക്കുഭാഗമുള്ള നിരത്തിന്മെൽകൂടി ശാ
കുന്തളം ഒന്നാം അങ്കത്തിന്റെ അവസാനത്തിൽ കൊടു
ത്തിട്ടുള്ള ശ്ലൊകവും മനസ്സുകൊണ്ടരുക്കഴിച്ചു ആ വഴിയെ ത
ന്നെ മദിരാശിക്ക പൊയി- കുഞ്ഞിശ്ശങ്കരമനൊൻ പൊയ
തിന്റെ പിറ്റെ ദിവസം മുതല്ക്ക മീനാക്ഷിക്കുട്ടി മാതാ പി
താക്കന്മാരുടെയും ഗൊപാലമെനൊന്റെയും പൂൎണ്ണാനുവാ
ദത്തൊടുകൂടി മീനാക്ഷിയെന്നുള്ള ജാതകപ്പെർ തന്നെ സ്ഥി
രമായി സ്വീകരിച്ചു സ്കൂൾ റജിസ്ത്ര മുതലായതിലും വെണ്ട
പ്പെട്ട ഭെദഗതികൾ വരുത്തി- കുഞ്ഞികൃഷ്ണമെനൊനും
കരുണാകരൻനമ്പ്യാരും പിന്നെയും നാലഞ്ച ദിവസം പു
ത്തൻ മാളിയക്കൽ സുഖമായി പാൎത്ത ശെഷം അവരവ
രുടെ അധികാര സ്ഥലങ്ങളിലെക്ക പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/320&oldid=194799" എന്ന താളിൽനിന്ന് ശേഖരിച്ചത്