താൾ:CiXIV269.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 301

മീനാക്ഷിക്കുട്ടി— (തന്റെ ഉത്സാഹഭാവത്തെ മറച്ചുവെ
ച്ചുകൊണ്ട) അദ്ദെഹത്തിന്ന ഒരു തൊപ്പി സമ്മാനം
കൊടുക്കത്തക്ക യൊഗ്യത എനിക്കെന്താണുള്ളത? ഇ
തെല്ലാം അഭംഗിയായിത്തീരാനാണ ഇടയുള്ളത.

പാറുക്കുട്ടി_നിണക്കുള്ള യൊഗ്യതമതി- അദ്ദെഹം അത
ഭംഗിയായിട്ടതന്നെ വിചാരിക്കും- നീ വെറുതെ ഓ
രൊ ശാഠ്യം പറയണ്ട.

ലക്ഷ്മിഅമ്മ—നീഅത്ര അധികം ആലൊചിക്കെണ്ടുന്ന
ആവശ്യമില്ല- പക്ഷെ അത ഞാൻ കൊടുത്തൊളാം
അദ്ദെഹത്തിന്ന- നീ കൊടുക്കെണമെന്നില്ല.

മീനാക്ഷിക്കുട്ടി_അതിന്ന തരക്കെടില്ല. അമ്മതന്നെ അ
ത അദ്ദെഹത്തിന്ന കൊടുതൊളണെ- ഞാൻ അത
പണിചെയ്തു അമ്മെടെ കയ്യിൽ തരും. കൊടുക്കുന്ന
ത അമ്മതന്നെ ആയ്ക്കൊള്ളണം.

ലക്ഷ്മിഅമ്മ_ അത അങ്ങനെ ആക്കാം- തൊപ്പി ഒന്നാ
ന്തരായിരിക്കണം.

മീനാക്ഷിക്കട്ടി_ഒന്നാന്തരായാലും വെണ്ടില്ല - രണ്ടാന്തരാ
യാലും വെണ്ടില്ല. അറിയും പൊലെ തുന്നാനെ ഞാ
ൻ വിചാരിച്ചാൽ സാധിക്ക യുള്ളു.

ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും അപ്പൊൾതന്നെ പൊ
യി പെട്ടിതുറന്നു കസവും വില്ലൂസ്സും എടുത്തുകൊണ്ടുവന്നു
മീനാക്ഷിക്കുട്ടി അതിൽനിന്ന ഒരു തൊപ്പിക്ക കണക്കാക്കി
മുറിച്ചെടുത്തു. അപ്പൊൾ നാണിയമ്മ ചിരിച്ചും കൊണ്ട പ
റഞ്ഞു.

നാണിയമ്മ—തൊപ്പി തുന്നാമെന്നും കൊടുക്കാമെന്നും വെ
ച്ചുവല്ലൊ? എനിഞാൻ ഒന്ന പറഞ്ഞൊട്ടെ- ഫിഡി
ലിന്മെൽ അദ്ദെഹം മനഃപൂൎവ്വമായി "മീനാക്ഷി"
എന്നുള്ളപെർ ചെൎപ്പിച്ചിട്ടുള്ളത വിചാരിച്ചാൽ തൊ
പ്പിയിന്മെൽ "ശങ്കരമെനൊൻ" എന്ന നുമ്മളും ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/313&oldid=194781" എന്ന താളിൽനിന്ന് ശേഖരിച്ചത്