താൾ:CiXIV269.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 297

ണെങ്കിൽ "മീനാക്ഷിക്കുട്ടി എന്നല്ലെ വെണ്ടിയിരു
ന്നത? ഇത എന്റെ പെരല്ല- എനിക്ക വെണ്ട- ആ
രെങ്കിലും എടുത്തൊട്ടെ.

പാറുക്കുട്ടി—അത നിന്റെ പെരാണല്ലൊ? നീ കുട്ടിയായ
ത കൊണ്ട ഇപ്പൊൾ എല്ലാരും നിന്നെ മീനാക്ഷിക്കു
ട്ടിയെന്ന വിളിക്കുന്നതാണ കണക്ക? നിന്റെ ജാത
കത്തിലെ പെര മീനാക്ഷിയെന്നാണെല്ലൊ? നിന്നെ
കുട്ടിയെന്നുംകൂടി വിളിക്കുന്നത അദ്ദെഹത്തിന്ന അ
ത്ര രസമില്ലയായിരിക്കാം- വല്ലതും ഒരു ആറുമാസം
കൂടി കഴിഞ്ഞാൽ മീനാക്ഷിക്കുട്ടിയെന്ന നിന്നെ ആ
രാണ വിളിക്കാൻ പൊണത?

മീനാക്ഷിക്കുട്ടി- അദ്ദെഹത്തിന്റെ രസം നൊക്കീട്ടാണ
എന്റെ പെരിട്ടത? അദ്ദെഹത്തിന്ന രസിക്കുന്നി
ല്ലെങ്കിൽ രസിക്കെണ്ട- വലുതായവൎക്ക ആൎക്കും ഇ
ങ്ങിനത്തെ പെരില്ലെ? എന്നാൽ എളെമ്മ എങ്ങി
നെയാണ ഇപ്പൊഴും പാറുക്കുട്ടിയായത?

പാറുക്കുട്ടി—ദുൎല്ലഭം ചിലൎക്ക അങ്ങിനെയും ഇല്ലെന്നില്ല
നീ എന്തിനാണ ഇത്രയൊക്ക പെശുന്നത? ഇത നി
ന്റെ പെര തന്നെയാണ.

മീനാക്ഷിക്കുട്ടി—ഇത കൽക്കത്താവിൽനിന്ന പുതുതായി
വരുത്തിയതാണെന്നല്ലെ അദ്ദെഹം ഇന്നലെ പറ
ഞ്ഞിട്ടുള്ളത? പിന്നെ എങ്ങിനെയാണ എന്റെ പെ
രാണെന്ന എളെമ്മ പറയുന്നത? എന്റെ പെരൊടു
കൂടി ഫിഡിൽ ഉണ്ടാക്കി വെക്കുന്ന പണിയല്ലെ അ
വിടെ?.

പാറുക്കുട്ടി—പുതുതായി വരുത്തിയതാണെന്ന പറഞ്ഞത
കൊണ്ടതന്നെയാണ് ഇത നിന്റെ പെരാണെന്നുള്ള
നിശ്ചയം-അല്ലെങ്കിൽ ഒരു സമയം നീപറഞ്ഞപൊ
ലെയും ഉൗഹിക്കാമായിരുന്നു,

38

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/309&oldid=194765" എന്ന താളിൽനിന്ന് ശേഖരിച്ചത്