താൾ:CiXIV269.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

296 പതിനഞ്ചാം അദ്ധ്യായം

യ്യിലായിരുന്നു ഇത- എന്നിട്ടും ഞാൻ ഇത കണ്ടില്ല-
എളെമ്മെടെ കണ്ണ വല്ലാത്ത കണ്ണ തന്നെ- ഇത
നൊക്കിക്കാണാൻ എളെമ്മക്ക എപ്പഴായിരുന്നു അ
വസരം?.

നാണിയമ്മ—അതിരിക്കട്ടെ- നീ അതൊന്നു വായിക്കൂ-
ആരുടെ പെരാണെന്നു ഞങ്ങൾ നൊക്കട്ടെ.

മീനാക്ഷിക്കുട്ടി—ഫിഡിൽവല്ല ദാസിമാരെതും ആയിരി
ക്കാം. ലെലത്തിലൊ മറ്റൊ വിറ്റുപൊയപ്പൊൾ
അദ്ദെഹം വില കൊടുത്ത മെടിച്ചതായിരിക്കണം-
അല്ലാത്തപക്ഷം ഈ ഒരു പെരുണ്ടാവാൻ യാതൊരു
കാരണവും ഇല്ല.

ലക്ഷ്മിഅമ്മ—ആരുടെതാണ? എവിടുന്ന കിട്ടിയതാണ?
ഇതൊന്നും ഞങ്ങൾക്ക അറിയെണ്ടതില്ല- അത എ
ന്തെങ്കിലും ആയ്ക്കൊട്ടെ- അത വായിച്ചുകെട്ടാൽ മ
തി ഞങ്ങൾക്ക.

മീനാക്ഷിക്കുട്ടി—എന്താണ വായിക്കാൻ? ഞാൻ പറഞ്ഞി
ല്ലെ? ഏതൊ ഒരു സ്ത്രീയുടെതാണിത.

നാണിയമ്മ—ഒരു സ്ത്രീയുടെ പെരാണെങ്കിൽ അത കെൾ
ക്കട്ടെ- നീ എന്തിനാണ മടിക്കുന്നത?

മീനാക്ഷിക്കുട്ടി—(അല്പം ലജ്ജാഭാവത്തൊടെ) ഇതിന്മെ
ൽ എഴുതി കാണുന്നത മീനാക്ഷിയെന്നാണ-ഇത ആ
രുടെതാണുപൊൽ? എനിക്ക ഈ പെരുള്ളത വെണ്ട-
അദ്ദെഹം തന്നെ കൊണ്ടുപൊട്ടെ.

പാറുക്കുട്ടി—നീ എന്തിനാണ നെർ വഴിയിരിക്കെ ഇത്രയൊ
ക്കെ വളച്ചുപിടിച്ചു പൊകുന്നത? ഇത നിന്റെ പെ
രാണെന്ന തന്നെപറയരുതെ? ദാസിയുടെതാണ-ലെ
ലത്തിൽ കൊണ്ടതാണ- കാണത്തിന്ന വെപ്പിച്ചതാ
ണ- എന്നും മറ്റും പറയെണ്ടുന്ന ആവശ്യമെന്താണ?

മീനാക്ഷിക്കുട്ടി—(മുഖം താഴ്ത്തിക്കൊണ്ട) എന്റെ പെരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/308&oldid=194759" എന്ന താളിൽനിന്ന് ശേഖരിച്ചത്