താൾ:CiXIV269.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

294 പതിനഞ്ചാം അദ്ധ്യായം

നും ഇയ്യിടയിൽ ഇത്തിരി പഠിച്ചിട്ടുണ്ട- നാണിയെ
ട്ടത്തിക്കും ഇത്തിരി പഠിക്കരുതാഞ്ഞൊ? എന്നാൽ
ഇതിനൊന്നും അശെഷം സംഗതിയില്ലയായിരുന്നു
വെല്ലൊ?

നാണിയമ്മ—"കൊമ്പ വെളുത്തതകൊണ്ട ആന വയ
സ്സനായിപ്പൊയി" എന്നു നിയ്യും അത്ര വിചാരിക്കെ
ണ്ട. ഞാൻ ഇംക്ലീഷ പഠിക്കാത്തതും മറ്റും നീ കൂട്ടാ
ക്കെണ്ട- ഇതെല്ലാം കണ്ടാൽ എനിക്കും മനസ്സിലാ
കും- ഇംക്ലീഷ പഠിക്കാത്തവരെല്ലാം നിസ്സാരന്മാരാ
ണില്ലെ? ഇംക്ലീഷ പഠിച്ചാൽ സവ്വജ്ഞന്മാരായി. പൊ
ട്ടെ- പൊട്ടെ- ഇംക്ലീഷ പഠിച്ചവരെയും പഠിക്കാത്ത
വരെയും എല്ലാം എനിക്കറിയാം- ഇംക്ലീഷ പഠിച്ചവ
രിൽ അനവധി മുഠാളന്മാരും പഠിക്കാത്തവരിൽ വ
ളരെ സമൎത്ഥന്മാരും ഉണ്ട- അതൊന്നും ഇവിടെ എ
ടുത്ത വിളമ്പിക്കെണ്ടുന്ന ആവശ്യമില്ല.

പാറുക്കുട്ടി—നാണിയെട്ടത്തി എന്തിനാണ മുഷിയുന്നത?
നിങ്ങൾ മീനാക്ഷിക്കുട്ടിയെ വിളിച്ചു ചൊദിക്കിൻ-
എന്നാൽ ആര പറയുന്നതാണ ശരിയെന്ന വെഗ
ത്തിൽ തീൎച്ചപ്പെടുത്താലൊ?.

നാണിയമ്മ-എനിക്ക അശെഷം ഇല്ല, മുഷിച്ചിൽ- കെട്ടാ
ൽ കെട്ടതിന്റെ ഉത്തരം ഞാൻ പഠയാതെയും മറ്റും
ഇരിക്കില്ല.

ലക്ഷ്മിഅമ്മ—നിങ്ങൾ കുറെനെരമായെല്ലൊ അന്യൊന്യം
വ്യവഹരിക്കുന്നു? അത അക്ഷരമാണെങ്കിൽ തന്നെ
യെന്താണ്? അവിടെയിരിക്കട്ടെ. അരിഞ്ഞരിഞ്ഞു
വിശെഷം പറവാൻ പാറുക്കുട്ടിക്ക ബഹു വാസന
യാണ.

പാറുക്കുട്ടി_എന്തുപറഞ്ഞാലും ഒടുവിൽ കുറ്റക്കാരത്തി പാ
റുക്കുട്ടിയായിരിക്കും- നൊണ്ണിനെളിയത പിണ്ണാക്ക-

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/306&oldid=194753" എന്ന താളിൽനിന്ന് ശേഖരിച്ചത്