താൾ:CiXIV269.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 293

ക്കിയത? ഇത അക്ഷരങ്ങളാണെന്ന ആരാണ പറ
ഞത? നല്ല ചിത്രം! ഈ കാണുന്നത ഇതിന്റെ ന
മ്പ്രാണ- ബിലാത്തിസ്സാമാനത്തിന്മെലെല്ലാം ഇങ്ങി
നെയുള്ള നമ്പ്ര ഉണ്ടാകാതിരിക്കില്ല- ഇത കണ്ടിട്ടാ
ണില്ലെ നീ ഇത്രയെല്ലാം തിരക്ക കൂട്ടിയത? വെണ്ടി
ല്ല- വെണ്ടില്ല- ശുദ്ധ വിഢ്ഢിത്വം.

പാറുക്കുട്ടി-(ചിരിച്ചും കൊണ്ട) പണ്ട ഏതൊ ഒരു കുറുപ്പ
ആനയെ കണ്ടിട്ട "ഇന്നലത്തെ ഇരുട്ടിന്റെ ഒരു ക
ഷണമാണ" എന്ന പറഞ്ഞിട്ടുണ്ടായിരുന്നു- അത
പൊലെയാണ നാണിയെട്ടത്തി പറയുന്നത.

നാണിയമ്മ–ഏതൊ ഒരു നമ്പ്യാരാണെന്ന പറഞ്ഞൊ?
അതാണ നല്ലത- എന്തിനാണ് കുറുപ്പാണെന്ന പറ
യുന്നത.

പാറുക്കുട്ടി- നമ്പ്യാരാണെങ്കിൽ നമ്പ്യാരായ്ക്കൊട്ടെ- എനി
ക്കെന്താണ? കൊച്ചു ലക്ഷ്മിടെ അച്ഛനല്ല- അത നി
ശ്ചയം തന്നെ- നാണിയെട്ടത്തി എന്തിനാണ ദ്വെ
ഷ്യപ്പെടുന്നത?

നാണിയമ്മ— ദ്വെഷ്യം വരില്ലെ ഇങ്ങിനെത്തെ തൊന്ന്യാ
സം പറഞ്ഞാൽ? ഇത എഴുത്താണെന്നു പറയുന്ന
നീയല്ലെ വിഢ്ഢി? മുഖത്ത കണ്ണുള്ള മനുഷ്യന്മാരാരെ
ങ്കിലും ഇത എഴുത്താണെന്ന പറയുമൊ?

പാറുക്കുട്ടി-(പിന്നെയും ചിരിച്ചും കൊണ്ട) ഇംക്ലിഷ പഠി
ക്കാഞ്ഞാൽ ഇങ്ങിനെയെല്ലാം വിചാരിച്ചുപൊകുന്ന
ത സാധാരണയാണ.

നാണിയമ്മ—പാറുക്കുട്ടി ഇയ്യിടയിലല്ലെ ബി-എ- പരീക്ഷ
ജയിച്ചത- അവിടുന്ന വിഢ്ഢിത്വം ഒന്നും പറയില്ല-
ആൾ ബഹു സമൎത്ഥനല്ലെ?

പാറുക്കുട്ടി—ഞാൻ ബി-എ- പരീക്ഷയൊന്നും ജയിക്കുണ്ട.
അത എന്താണെന്ന കഷ്ടിച്ച മനസ്സിലാക്കാൻമാത്രം ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/305&oldid=194750" എന്ന താളിൽനിന്ന് ശേഖരിച്ചത്