താൾ:CiXIV269.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

292 പതിനഞ്ചാം അദ്ധ്യായം

നാണിയമ്മ—(മീനാക്ഷിക്കട്ടിയെ വിളിച്ചിട്ട) നിണക്ക സ
മ്മാനം കിട്ടിയ ഫിഡിൽ ഒന്നു കണ്ടൊട്ടെ- നീ പൊ
യി അത ഇങ്ങട്ട എടുത്തകൊണ്ട വരൂ.

മീനാക്ഷിക്കട്ടി-എളെമ്മക്ക അത കണ്ടിട്ട എന്താണവെ
ണ്ടത? ഞാൻ അത എടുത്തുകൊണ്ടവരുമ്പഴക്ക കൊ
ച്ചുലക്ഷ്മി വിചാരിച്ച ദിക്കിൽ എത്തും- ഞാൻ അവ
ളെ ഇത്തിരികൂടി പഠിപ്പിച്ചൊട്ടെ- എന്നിട്ടു എടുത്തു
കൊണ്ട വന്നാൽ പൊരെ?.

പാറുക്കുട്ടി—കൊച്ചുലക്ഷ്മി ഓടിപ്പൊയെങ്കിൽ ഞാൻ പിടി
ച്ചുകൊണ്ടത്തരും- നീ പൊയി അത എടുത്ത കൊണ്ട
വരൂ- നാണി ഏട്ടത്തി അതൊന്നു കണ്ടൊട്ടെ.

മീനാക്ഷിക്കുട്ടി അവിടെ നിന്നു എഴുനീറ്റു ലക്ഷ്മിഅ
മ്മയുടെ അറയിൽ ഒരു വട്ടമെശയുടെ മുകളിൽ വെച്ചിട്ടു
ണ്ടായിരുന്ന ഫിഡിൽ പെട്ടിയൊടുംകൂടെ എടുത്തുകൊണ്ടു
വന്നു നാണിയമ്മയുടെ മുമ്പിൽ വെച്ചിട്ട പിന്നെയും കൊ
ച്ചുലക്ഷ്മിയുടെ അരികത്ത ചെന്നു കുത്തിരുന്നു മുമ്പെത്തെ
പ്പൊലെ അവളെ പഠിപ്പിക്കയായി- നാണിയമ്മ പെട്ടി
യിൽ നിന്ന ഫിഡിൽ എടുത്ത തിരിച്ചുംമറിച്ചും ഒന്നു രണ്ടു
പ്രാവശ്യം നൊക്കി- അപ്പൊൾ പാറുക്കുട്ടി ചിരിച്ചും കൊ
ണ്ടു പിന്നെയും പറഞ്ഞു.

പാറുക്കുട്ടി–നാണിയെട്ടത്തിയാതൊന്നും കാണുന്നില്ലെ അ
തിന്മെൽ?.

നാണിയമ്മ–ഞാൻ ഒരു മണ്ണാങ്കട്ടയും കാണുന്നില്ലെ! നി
ന്റെ കണ്ണുകൊണ്ട നൊക്കിയാൽ വല്ലതും കാണുമാ
യിരിക്കാം.

പാറുക്കുട്ടി–നാണിയെട്ടത്തി അതിന്മെൽ ചില അക്ഷര
ങ്ങൾ കാണുന്നില്ലെ? അതിനും വെണൊ എന്റെ കണ്ണ?

നാണിയമ്മ–പാറുക്കുട്ടി ഇങ്ങിനെയാണില്ലെ മനസ്സിലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/304&oldid=194735" എന്ന താളിൽനിന്ന് ശേഖരിച്ചത്