താൾ:CiXIV269.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 291

നാണിയമ്മ—ഞാൻ നൊക്കീട്ടില്ലെ. എന്താണ നൊക്കാനു
ള്ളത? നീ നൊക്കിയിരുന്നൊ?

പാറുക്കുട്ടി_ഞാനത ഇന്നലത്തന്നെ എടുത്തു നൊക്കിട്ടു
ണ്ടായിരുന്നു- അത നാണിയെട്ടത്തികൂടി കാണെണ്ട
താണ.

ലക്ഷ്മിഅമ്മ—എന്താണ അതിന രണ്ടു കൊക്കുണ്ടൊ? വ
ലിയ വിശെഷവിധി പറയുന്നു! പാറുക്കുട്ടിക്ക അത
അത്ര ബൊധിച്ചില്ലെന്നുണ്ടൊ? ദാനം കിട്ടിയ പശു
വിന്റെ പല്ലു പിടിച്ചു നൊക്കെണ്ടുന്ന ആവശ്യമെ
ന്താണ?

നാണിയമ്മ_പാറുക്കുട്ടി പണ്ടെതന്നെ ആമാടക്ക പുഴുക്ക
ത്തുണ്ടൊ എന്ന നൊക്കുന്ന ഒരുത്തിയാണ- ഞാനത
നൊക്കിട്ടില്ലെങ്കിലും അത വളരെ വിശെഷമായ ഒ
രു ഫിഡിലാണെന്നാണ് എനിക്ക തൊന്നിയത.

പാറുക്കുട്ടി_അതിനു കൊക്കുണ്ടനും ചിറകുണ്ടെന്നും മ
റ്റും ഞാൻ പറഞ്ഞില്ലെല്ലൊ- അത കാണെണ്ടുന്ന
ഒരു സാധനമാണെന്ന മാത്രമല്ലെ ഞാൻ പറഞ്ഞത?
അത നിങ്ങൾ നല്ലവണ്ണം സൂക്ഷിച്ചുനൊക്കുന്നതായാ
ൽ കുഞ്ഞിശ്ശങ്കരമെനൊനെപ്പറ്റി എനിയും ചില
തെല്ലാംപറയാതിരിക്കില്ല- അതാണ ഞാൻ പറഞ്ഞ
തിന്റെ താല്പൎയ്യം.

നാണിയമ്മ—മീനാക്ഷിക്കുട്ടിക്ക ഇങ്ങിനെയുള്ള സമ്മാനം
എത്ര പ്രാവശ്യം സ്കൂളിൽ നിന്ന കിട്ടീട്ടുണ്ട? ഇതിനെ
ന്താണ് വല്ല എഴുത്തും ഉണ്ടൊ? നിണക്ക ഓരൊന്നു
വെണ്ടെങ്കിലും പിറുപിറുത്തൊണ്ടിരിക്കണം.

പാറുക്കുട്ടി-നാണിയെട്ടത്തി അത കണ്ടിട്ടുണ്ടായിരുന്നുവെ
ങ്കിൽ ഇത്രയൊന്നും ഒരിക്കലും പറയില്ല. നിങ്ങൾ
അത എടുത്തൊണ്ട വരിൻ- വിശെഷവിധി എന്താ
ണെന്ന ഞാൻ കാട്ടിത്തരാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/303&oldid=194730" എന്ന താളിൽനിന്ന് ശേഖരിച്ചത്