താൾ:CiXIV269.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

290 പതിനഞ്ചാം അദ്ധ്യായം

ച്ചിരിക്കമ്പൊൾ ഇത്രയെങ്കിലും പറ്റിച്ചിട്ടുള്ളത ആശ്ചൎയ്യം
തന്നെ- എന്നിട്ടും മറ്റെവർ സംസാരിക്കുന്നത മുഴുവനും
ക്രമപ്രകാരം കെട്ട മനസ്സിലാക്കുവാൻ ഇവൾക്ക സാധിച്ചി
ല്ല- ഇവർ സംസാരിച്ചുകൊണ്ടിരിക്കുന്നത കുഞ്ഞിശ്ശങ്കരമെ
നൊനെപ്പറ്റിയാണെന്നുമാത്രമെ ഇവൾക്ക മനസ്സിലായി
രുന്നുള്ളൂ- ഇവൾ അവിടെയും ഇവിടെയും ഓരൊ വാക്ക
ഇടക്കിടെ കെൾക്കുന്നതകൊണ്ട ഇതിലധികം എങ്ങിനെ
യാണ മനസ്സിലാക്കുന്നത? ഏതായാലും ഇവളുടെ കാൎയ്യം
ഇപ്പൊൾ ഇങ്ങിനെ നില്ക്കട്ടെ- നാം മറ്റെവരുടെ സംഭാ
ഷണം എന്താണെന്ന സൂക്ഷിക്ക- ഓരൊന്ന പറഞ്ഞുകൊ
ണ്ടിരിക്കുന മദ്ധ്യെ ലക്ഷ്മിഅമ്മ അത്യന്തം പ്രസന്ന ഭാവ
ത്തൊടെ നാണിയമ്മയുടെ മുഖത്തനൊക്കി ഇങ്ങിനെ പ
റഞ്ഞു.

ലക്ഷ്മി അമ്മ–കുഞ്ഞിശ്ശങ്കരമെനൊൻ എല്ലാ സംഗതി
കൊണ്ടും അപ്പക്ക തരം ചെന്ന ഒരു സ്നെഹിതൻത
ന്നെ-അദ്ദെഹത്തിന്ന എല്ലാറ്റിലും നല്ല പരിചയമു
ണ്ട്-എല്ലാരൊടും നല്ല സ്നെഹവും ഐക്യവും ഉണ്ടെ
ന്ന തന്നെയല്ല വളരെ മൎയ്യാദയും തന്റെടവും കൂടിയു
ണ്ട-അധികപ്രസംഗം ഒരിത്തിരിയെങ്കിലും അരികത്ത
കൂടി പൊയിട്ടില്ല- ചെറുപ്പക്കാരായാൽ ഇങ്ങിനെയി
രിക്കണം!

നാണിയമ്മ-ജ്യെഷ്ഠത്തിയുടെ അഭിപ്രായം തന്നെയാണ
എനിക്കും ഉള്ളത- ആൾ വളരെ യൊഗ്യനാണ- അ
ദ്ദെഹത്തിന്ന അറിഞ്ഞുകൂടാത്തത ഒന്നും ഇല്ല- ഇ
തെല്ലാം പഠിക്കാനെപ്പഴായിരുന്നു സമയം? എല്ലാം
കൊണ്ടും നല്ല തരപ്പെട്ട ഒരാളാണ.

പാറുക്കട്ടി—കുഞ്ഞിശ്ശങ്കരമെനൊൻ ഇന്നലെ മീനാക്ഷിക്കു
ട്ടിക്ക കൊടുത്ത ഫിഡിൽ നൊക്കിയൊ നാണിയെ
ട്ടത്തി?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/302&oldid=194727" എന്ന താളിൽനിന്ന് ശേഖരിച്ചത്