താൾ:CiXIV269.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

280 പതിനാലാം അദ്ധ്യായം

ള്ളതിന്റെ മൂന്നാമത്തെ ദിവസം ഏകദെശം നാലുമണിസ
മയം കരുണാകരൻ നമ്പ്യാരൊടും അച്ചുതമെനൊനെടും
കൂടി ചുറ്റുമുള്ള പ്രദെശങ്ങൾ കാണാൻ വെണ്ടി പുറപ്പെട്ടു
പൊയി- കനകമംഗലം കൊവിലകം, അതിന്റെ കിഴക്ക
ഭാഗമുള്ള വിഷ്ണുക്ഷെത്രം, അങ്ങാടി, ചന്തസ്ഥലം, സബ്ബറ
ജിസ്ത്രാഫീസ്സ, മുതലായ പല എടുപ്പുകളും, സ്ഥലങ്ങളും കാ
ഴ്ചകളും മറ്റും കണ്ട അന്യൊന്യം പല വിനൊദവാക്കുകളും
പറഞ്ഞ സന്തൊഷിച്ചുംകൊണ്ട മടങ്ങി പുത്തൻമാളികക്ക
ൽ എത്തുമ്പൊഴെക്ക മണി ഏഴടിക്കുന്നത കെട്ടു - മൂന്നുപെ
രും കൂടി വന്ന മുറ്റത്തിറങ്ങിയ ക്ഷണത്തിൽ തന്നെ കു
ഞ്ഞിശ്ശങ്കരമെനൊന്റെ മനസ്സിൽ അപൂൎവ്വമായ ആനന്ദം
ജനിച്ചു തുടങ്ങി- അകത്തു നിന്ന തംബുരുശ്രുതി കൂട്ടുന്നപ്ര
കാരം തൊന്നി. എല്ലാവരും വെഗത്തിൽ വന്നു കിഴക്കെ ത
ളത്തിലെക്കു കടന്നു. അവിടെ അപ്പൊൾ രണ്ട ഭാഗവതര
ന്മാർ നിലത്ത വിരിച്ചിട്ടുള്ള പുല്ലു പായിൽ പടിഞ്ഞാറൊട്ട
തിരിഞ്ഞും കുഞ്ഞികൃഷ്ണുമെനൊനും ഗൊപാലമെനൊനും
കൂടി ഭാഗവതരന്മാരുടെ മുൻഭാഗം പടിഞ്ഞാറെ ചുമരിന്ന
രികെ ഒരു പുല്ലുപായിൽ കിഴക്കൊട്ട തിരിഞ്ഞും മീനാക്ഷി
ക്കുട്ടി ഇവരുടെ വലഭാഗം പാടാനുള്ള ഒരുക്കത്തൊടു കൂടി
വടക്കൊട്ട തിരിഞ്ഞും ഇരിക്കയായിരുന്നു- ഇവൾക്ക സ
ഹായമായിട്ട ലക്ഷ്മി അമ്മയും കൂടി അരികത്ത ഇരിക്കുന്നു
ണ്ട- രാമുക്കുട്ടിമെനൊൻ അന്ന രാവിലെ തന്നെ പൊയിട്ടു
ണ്ടായിരുന്നത കൊണ്ട ഈ വിനൊദത്തിൽ ചെരുവാൻ
അദ്ദെഹത്തിന് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. രണ്ട ഭാഗവതര
ന്മാരുണ്ടെന്നു പറഞ്ഞിട്ടുള്ളതിൽ ഒരാൾ ഇവിടെ സംഗീതം
അഭ്യസിപ്പിച്ചു പാൎക്കുന്നാളും മറ്റെയാൾ അദ്ദെഹത്തിന്റെ
ഒരു സംബന്ധത്തിൽ പെട്ടാളും ആയിരുന്നു. കുഞ്ഞിശ്ശങ്ക
രമെനൊനും മറ്റും കടന്നു വന്ന ഉടനെ അടുക്കെ വിരി
ച്ചുവെച്ചിട്ടുള്ള പുല്ലപായിൽ ഇരിപ്പാൻ വെണ്ടി കുഞ്ഞികൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/292&oldid=194703" എന്ന താളിൽനിന്ന് ശേഖരിച്ചത്