താൾ:CiXIV269.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 279

ക്ക തീരെ പ്രതികൂലമല്ലാത്ത പക്ഷം ഇവളെ കണ്ടപ്പൊൾ
തുടങ്ങി എന്റെ മനസ്സിൽ അങ്കരിച്ചു വളരുന്ന പ്രകാരം
തന്നെ അല്പമായ പ്രെമം ഇവളുടെ മനസ്സിലും ഉണ്ടാവാൻ
പാടില്ലെന്നില്ലല്ലൊ- അങ്ങിനെ വരുന്നതായാൽ എന്റെ
മനൊരഥ പ്രാപ്തിക്ക എന്താണിത്രയൊക്ക വൈഷമ്യം വി
ചാരിപ്പാനുള്ളത- ഞങ്ങൾ രണ്ടുപെൎക്കും അന്യൊന്യം പ്രെ
മമുണ്ടെന്നു കണ്ടാൽ ഇവളുടെ രക്ഷിതാക്കന്മാരായ പുരുഷ
ന്മാരാരും അതിന്ന വിരൊധമായി പ്രവൃത്തിക്കുന്നവരല്ല-
മറ്റുള്ളവരുടെ വിരൊധമാകട്ടെ സമ്മതമാകട്ടെ പിന്നെ
ൟ കാൎയ്യത്തിൽ അത്ര കൂട്ടാക്കെണ്ടുന്ന ആവശ്യവും ഇല്ല-
ഉൗരാളരുടെ സമ്മതം കിട്ടിയാൽ ശാന്തിക്കാരന്റെയും ക
ഴകക്കാരന്റെയും വിരൊധം ആരെങ്കിലും കണക്കിൽ വെ
ച്ചവരാറുണ്ടൊ- അതുകൊണ്ട ഇവളുടെ സ്നെഹം ൟ അ
വസരത്തിൽ തന്നെ വല്ല വിധെനയും സമ്പാദിപ്പാൻ ക
ഴിയുമൊയെന്ന പരീക്ഷിച്ചു നൊക്കണം. സാധിക്കുമെങ്കിൽ
സാധിക്കട്ടെ അല്ലെങ്കിൽ പൊട്ടെ. ഇത അകൃത്യമായ ഒരു
കാൎയ്യമല്ലല്ലൊ.

മിനാക്ഷികുട്ടിയെ കണ്ടു മുതല്ക്കു ഇങ്ങിനെയുള്ള പല വി
ചാരങ്ങൾക്കും മനൊരാജ്യത്തിനും കുഞ്ഞിശ്ശങ്കരമെനൊ
ന്റെ തരുണമായ ഹൃദയം തരപ്പെട്ട ഒരു സങ്കെതമായി ഭ
വിക്കയാണ ചെയ്തിട്ടുള്ളത- എങ്കിലും അവയിൽ അണുമാ
ത്രം പൊലും അന്യന്മാൎക്ക മനസ്സിലാക്കുവാൻ അശെഷം
സംഗതി വന്നില്ല- ഇദ്ദെഹം ആ വക യാതൊരു വിചാര
ത്തെയും പുറത്തെക്കു കടപ്പാൻ അനുവദിക്കാതെ ധൈൎയ്യ
മാകും ശൃംഖലയാൽ ഏറ്റവും ദൃഢമായി ബന്ധിച്ച ത
ന്റെ ഹൃദയമാകുന്ന പഞ്ജരത്തിൽ ഇട്ട അടച്ചു പൂട്ടി പുറ
മെ എല്ലായ്പൊഴും പ്രസന്നഭാവം പൂണ്ട സമുദ്രംപൊലെ
ഗംഭീരസത്വനായിട്ട പുത്തന്മാളികക്കൽ ഒരു വിധെന സു
ഖമായിട്ട തന്നെ രണ്ടുമൂന്ന ദിവസം പാൎത്തു. താൻ വന്നിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/291&oldid=194702" എന്ന താളിൽനിന്ന് ശേഖരിച്ചത്