താൾ:CiXIV269.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

278 പതിനാലാം അദ്ധ്യായം

മളകാഭയും- തൊണ്ടി കണ്ടു വെറിപൂണ്ട രണ്ടുബത മ
ണ്ടുമൊരധര ശൊഭയും പണ്ടിവണ്ണമൊരു കണ്ടിവാ
ർകുഴലിയാൾക്ക് കണ്ടതറിവില്ലമെ" അത്രയുമല്ല,
മുല്ലബാണനുടെ വില്ലുതൻവിരുതു തല്ലി വെല്ലുവതി
നന്വഹം മല്ലിടുന്ന കനു ചില്ലിവല്ലിയഴകാൎന്നമല്ല
നയനങ്ങളും- ഫുല്ലപത്മരുചി മെല്ലവെ കവരുമുല്ല
സന്മുഖവു മൊമന പ്പല്ലൂമിദൃശ മമാനുഷീക മതിനില്ല
കില്ലൊരണുവൊളവും.

ഇങ്ങിനെ ലൊകവാസികളെ മുഴുവനും അനായാസെന
മൊഹിപ്പിച്ച കീഴടക്കുവാൻ അത്യന്തം വിദഗ്ദ്ധമായ ഇവളു
ടെ രൂപസൌന്ദൎയ്യം കണ്ടിട്ട എന്റെ മനസ്സ ഇങ്ങിനെയു
ള്ള ചാപല്യവും പാരവശ്യവും ഉണ്ടായത സ്വാഭാവികമായ
മനൊധൎമ്മമെന്നല്ലതെ മറ്റൊന്നും വിചാരിച്ച ആശ്ചൎയ്യ
പ്പെടാനില്ല. പാരവശ്യത്തിന്നുള്ള കാരണം ഇത്രമാത്രമല്ല.

"അനാഘ്രാതംപുഷ്പം കിസലയ മലൂനം കരരുഹൈ
രനാവിദ്ധംരത്നം മധുനവമനാ സ്വാദിതരസം
അഖണ്ഡംപുണ്യാനാം ഫലമിവചതദ്രൂപ മനഘം
നജാനെ ഭൊക്താരം കമിഹസമുപസ്ഥാസ്യതിവിധി"

ൟയൊരു വിചാരമാണ് എനിക്ക ദുസ്സഹമായ മനൊ
വെദനയെ ഉണ്ടാക്കി തീൎക്കുന്നത. ഏതൊ ഒരു സുകൃതശാ
ലിയായ പുരുഷനെ ദൈവം ഇവൾക്ക് വെണ്ടി അത്യന്തം
പണിപ്പെട്ട സൃഷ്ടിച്ച വെച്ചിട്ടുണ്ട- ആ പുണ്യവാന്റെ അ
നുഭൊഗസാധകമായ ൟ കാന്തി വിശെഷം മന്ദ ഭാഗ്യനാ
യ എനിക്കു അനുഭവിപ്പാൻ കിട്ടെണമെന്ന വിചാരിക്കു
ന്ന ത കെവലം ദുൎമ്മൊഹശക്തിയും ഭൊഷത്വവും മാത്രമാ
ണ- അതുകൊണ്ട എനി കഴിയുന്ന വെഗത്തിൽ ഇവിടെ
നിന്ന പൊയ്കളവാൻ നൊക്കുന്നതാണ് കുറെ ഭെദം- ഇവ
ളെ ലഭിക്കത്തക്ക യൊഗ്യതയിൽ ഏതാനൊരംശംപൊലും
എനിക്കുണ്ടെന്ന തൊന്നുന്നില്ല- എങ്കിലും ദൈവം എനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/290&oldid=194701" എന്ന താളിൽനിന്ന് ശേഖരിച്ചത്