താൾ:CiXIV269.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

270 പതിമൂന്നാം അദ്ധ്യായം

സ്ഥിരമായി വൎദ്ധിക്കെണമെങ്കിൽ വിവാഹം താരു
ണ്യത്തിൽ വെണമെന്നാണ് ചിലരുടെ അഭിപ്രായം.

കു- കൃ- മെ_ൟ അഭിപ്രായത്തൊട ഞാൻ അത്ര അധി
കം യൊജിക്കുന്നില്ല- ഭാൎയ്യാഭൎത്തൃത്വത്തിന്ന ആലൊ
ചിക്കപ്പെട്ടുവരുന്ന സ്തീപുരുഷന്മാർ അന്യൊന്യം എ
ല്ലാ അവസ്ഥകൊണ്ടും അനുരൂപന്മാരായിരിക്കത്തക്ക
വരൊ അല്ലയൊ എന്നു രക്ഷിതാക്കന്മാർ അല്പം മ
നസ്സുകൊടുത്തു സൂക്ഷിച്ചാൽ മതിയാവുന്നതാണ- അ
നുരൂപന്മാരാണെങ്കിൽ അനുരാഗം തന്നാലെതന്നെ
മുളച്ചു വളരുന്നതാണ- അതല്ലാതെ നാഗരീക സമ്പ
ന്നന്മാരായ ചില യൂറൊപ്യന്മാരുടെ ഇടയിൽ ആച
രിച്ചുവരുന്ന വിവാഹ സമ്പ്രദായം ഈ മലയാള രാ
ജ്യത്തിൽ ഇപ്പൊൾ തന്നെ നടത്തിക്കളയാമെന്ന വി
ചാരിച്ചുപ്രവൃത്തിക്കുന്നതായാൽ ആയതശുദ്ധമെആ
ഭാസവും ആക്ഷെപകാരണവും ആയിരിക്കും- ദെശ
കാലങ്ങൾക്ക ഉചിതമല്ലാത്ത യാതൊരു പ്രവൃത്തി
യും ചെയ്യാൻ ഉത്സാഹിക്കരുത- നാഗരീകവും സ്ത്രീ
വിദ്യാഭ്യാസവും വൎദ്ധിച്ചു ജനസമുദായത്തിൽ ബുദ്ധി
ക്ക പരിഷ്കാരവും പാകവും വരുന്ന സമയം കാലക്ര
മെണ ആവക സമ്പ്രദായത്തിലും പ്രവെശിക്കാമെ
ന്നല്ലാതെ ബദ്ധപ്പെട്ടാൽ തരമാവുന്നതല്ല.
കുഞ്ഞികൃഷ്ണ, മെനൊന്റെ ഈ അഭിപ്രായം കുഞ്ഞിശ്ശ
ങ്കരമെനൊൻ ഒരു ഉപദെശമായിട്ടാണ ധരിച്ചിട്ടുള്ളത-
കാൎയ്യം ഇത യഥാൎത്ഥമാണെന്നു തന്നെ അദ്ദെഹം വിശ്വ
സിച്ചു- തന്റെ മനൊരഥ പ്രാപ്തിക്ക വെണ്ടി എനിമെൽ
ചെയ്വാൻ പൊകുന്ന പ്രയത്നത്തിൽ മെൽ പ്രസ്താവിച്ച ഉ
പദെശത്തിന്ന വിരൊധമായി യാതൊന്നും പ്രവൃത്തിക്കരു
തെന്ന നിശ്ചയിച്ചു- താലികെട്ട കല്യാണവും കാൎത്ത്യായിനി
യുടെ സംബന്ധവും ഏതായാലും രണ്ട സംവത്സരത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/282&oldid=194681" എന്ന താളിൽനിന്ന് ശേഖരിച്ചത്