താൾ:CiXIV269.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 269

യ്വാനും മറ്റും വളരെ തരവും എളുപ്പവും ഉണ്ടാകും.
കു- കൃ- മെ—കാൎയ്യം അതശരിയാണെങ്കിലും എളുപ്പത്തിൽ
സാധിപ്പിക്കതക്കതല്ല- അപ്പൊൾ ഋതുസ്നാനത്തിന്ന
ശെഷമെ കല്ല്യാണം കഴിപ്പാൻ പാടുള്ളു എന്ന തീൎച്ച
യാക്കെണ്ടിവരും- അതിൽ ജനസമുദായം അത്ര വെ
ഗത്തിൽ യൊജിക്കുമെന്ന തൊന്നുന്നില്ല- ഇത് പൊ
തുവിൽ അത്യന്തം ഗുണകരമാണെന്നുവരികിലും ലൌ
കീകത്തിനും ശാസ്ത്രത്തിന്നും തീരെ വിരുദ്ധമായത
കൊണ്ട കെവലം ദുസ്സാദ്ധ്യമായ്വരാനാണ ഇടയുള്ളത-
അതകൊണ്ട ബാലദശയുടെ ആരംഭകാലം നൊ
ക്കി എല്ലാ സംഗതികൊണ്ടും കന്ന്യകക്ക അനുരൂപനാ
യ ഒരു ഭൎത്താവിനെക്കൊണ്ട യഥായൊഗ്യം താലി
കെട്ടിച്ചു താരുണ്യത്തിൽ വിവാഹം കഴിക്കുന്നതാണ
വളരെ യുക്തമായിട്ടുള്ളത. ഇങ്ങിനെ ചെയ്യുന്നതാ
യാൽ തന്നെയും ഇപ്പൊഴത്തെതിനെക്കാൾ വളരെ
ഉൽകൃഷ്ടമായിരിക്കും.

രാ- മെ—ഉത്സാഹിച്ചാൽ ഇത് ഒരു വിധെന നിവൃത്തിക്കാ
വുന്നതാണ- ഗൊപാലമെനൊൻ പറഞ്ഞത ഒരിക്ക
ലും നടക്കുന്നതല്ല. പല തകരാറും ഉണ്ടാവാനാണ ഇ
ടവരുന്നത- ശാസ്ത്രത്തിന്ന വിരൊധമായിട്ട ആരും
ഒന്നും ആലൊചിക്കരുത- അങ്ങിനെ ചെയ്യുന്നതി
നാണ തൊന്ന്യാസമെന്നുള്ള പെർ.

കു- ശ- മെ—(കഞ്ഞികൃഷ്ണമെനൊന്റെ മുഖത്തനൊക്കി)
ഇപ്പൊൾ പ്രസ്താവിച്ച വിധമായാൽ വളരെ തരക്കെ
ടില്ല- എങ്കിലും ഭാൎയ്യാഭൎത്തൃത്വത്തിന്ന അത്ര ബലമു
ണ്ടൊ എന്നു ദുൎല്ലഭം ചിലർ ശങ്കിച്ചു ആക്ഷെപിക്കാ
തിരിക്കില്ല- ദമ്പതിമാരുടെ അനുരാഗം പ്രായെണ കൃ
ത്രിമമായിരിക്കെണ്ടിവരും- ഭാൎയ്യ ഭൎത്താക്കന്മാരിൽ
സ്വാഭാവികമായ അനുരാഗവും പ്രെമവും ജനിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/281&oldid=194679" എന്ന താളിൽനിന്ന് ശേഖരിച്ചത്