താൾ:CiXIV269.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 ഒന്നാം അദ്ധ്യായം

കണ്ടപ്പൻ— ആ വകക്കാരില്ലെന്നല്ല ഞാൻ പറഞ്ഞത.
വ്യഭിചരിക്കാത്ത സ്ത്രീകളും പെരുത്തുണ്ട. കാശു
പോലും കൈക്കൂലിവാങ്ങാത്ത സൎക്കാരുദ്യോഗസ്ഥ
ന്മാരും ധാരാളം ഉണ്ട. ചിലര അങ്ങിനെ ചെയ്യു
ന്നതകണ്ടിട്ട എല്ലാവരും അങ്ങിനെയാണെന്ന പറ
യുന്നത കഷ്ടമാണ.

ഗോവിന്ദൻ— കണ്ടാൽ ഒരകാശിന്ന വിലപിടിക്കാത്ത
സ്ത്രീകൾ എങ്ങിനെയാണ വ്യഭിചരിക്കുന്നത? അ
വറ്റിന്റെ മുഖത്തനോക്കാൻ ആരും ഇല്ലത്തതു
കൊണ്ട അവർ പതിവൃതമാരാണ. അതപോ
ലെതന്നെ കാൎയ്യപ്രാപ്തിയും നെഞ്ഞുറപ്പും ഇല്ലാത്ത
ചില ഉദ്യോഗസ്ഥന്മാരുണ്ട. അവൎക്ക ആരും ഒന്നും
കൊടുക്കില്ല. അതകൊണ്ട വാങ്ങാത്തതാണ.

കണ്ടപ്പൻ— നിങ്ങൾ ഈ പറഞ്ഞത ശുദ്ധമെ അസം
ബന്ധമാണ. എത്രയോ പ്രാപ്തിയും യോഗ്യതയും
ധൈൎയ്യവും ഉള്ള ഉദ്യോഗസ്ഥാന്മാരുണ്ട കൈക്കൂലി
എന്നുള്ള ശബ്ദം കേട്ടുകൂടാത്തവർ? അങ്ങിനെതന്നെ
വളരെ സൌന്ദൎയ്യമുള്ള സ്ത്രീകളും വ്യഭിചരിക്കാത്ത
വർ വേണ്ടതുണ്ട. നിങ്ങൾ ആറമാസം ഒരുപോ
ലെ തപസ്സചെയ്ത നോക്കിയാലും യജമാനൻ വാങ്ങില്ലഎന്ന
എനിക്ക നല്ല ഉറപ്പുണ്ട.

ഗോവിന്ദൻ— അങ്ങിനെയാണെങ്കിൽ തന്റെ യജമാ
നൻ ആ സംഗതിയിൽ ബഹു യോഗ്യൻ തന്നെ.
സംശയമില്ല. എന്നാൽ “കരിമ്പിന്ന കമ്പുദൂഷ്യം”
എന്നൊരു പഴഞ്ചൊല്ലുണ്ട. യജമാനന എത്രാണ്ടുണ്ട
നേരംപോക്ക? അത താനറിയാതിരിക്കില്ല. ഞാൻ
ഇക്കാൎയ്യം ഒരു മനുഷ്യനോടും മിണ്ടില്ല. പരമാൎത്ഥം
എന്നോട പറയണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/28&oldid=194031" എന്ന താളിൽനിന്ന് ശേഖരിച്ചത്