താൾ:CiXIV269.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 263

ന്നുള്ളതിലെക്കും യാതൊരു സംശയമില്ല-കയ്വശമില്ലെ
ങ്കിൽ കടംവാങ്ങി ആവശ്യത്തിലധികം പണച്ചിലവു
ചെയ്തു കൊലാഹലമായി അടിയന്തരം കഴിച്ചു ചാൎച്ച
യിലും ചെൎച്ചയിലും ഉള്ള എല്ലാവരും അറിയക്കെൾ
ക്കെ നാം ക്ഷണിച്ചു വരുത്തി നമ്മുടെ സൊദരിയുടെ
യൊ മരുമകളുടെയൊ മകളുടെയൊ ഭൎത്താവാക്കിവെ
ച്ചുവരുന്ന ഈ പുരുഷനെ അടിയന്തരം മുഴുവനായ
തിൽ പിന്നെ യാതൊരു മടിയും ലജ്ജയും കൂടാതെ
വെണ്ടപ്പെട്ട പണം കൊടുത്തു വിവാഹബന്ധംവെ
ർപെടുത്തി പറഞ്ഞയച്ചു ബൊദ്ധ്യമുള്ള വെറെ ഒരു ഭ
ൎത്താവിനെയൊ സംബന്ധക്കാരനെയൊ നിശ്ചയി
ച്ചു വരികയല്ലെ ചെയ്യുന്നത? പണവും കൊടുത്തു പ
രിചുകെടു കൊള്ളുന്നതായ ഈ അടിയന്തരം നിമി
ത്തം അന്യന്മാൎക്ക പരിഹസിപ്പാനും ആക്ഷെപിപ്പാ
നും നല്ല തരമായിരിക്കുന്നു-ഏതെങ്കിലും ഒരു ജാതിക്കാ
രുടെ ഇടയിൽ ഇത്ര ആഭാസമായ ഒരു നടവടി കാ
ണ്മാൻ പ്രയാസമാണ- മലയാളികൾക്ക വിവാ
ഹ ബന്ധമൊ ഭാൎയ്യാഭൎത്തൃത്വമൊ ഇല്ലെന്നും അവർ പ
ണം കൊടുത്തു വ്യഭിചാരം വിലക്കു വാങ്ങി നടത്തി
വരുന്നവരാണെന്നും മറ്റും പരദെശികൾക്ക് പരി
ഹസിക്കുവാൻ ഇത് പ്രത്യെകിച്ചും ഒരു കാരണമായി
തീൎന്നിരിക്കുന്നു- ഇങ്ങിനെയുള്ള അപവാദവും അപ
മാനവും സമ്പാദിച്ചു സ്വരൂപിച്ചു വെക്കുവാൻ വെ
ണ്ടിയാണ് മിക്കപെരും തറവാട്ട മുതൽ വിറ്റും പൊ
രാതെ വരുന്നത കടം മെടിച്ചും കല്യാണം കഴിപ്പാൻ
അത്യുത്സാഹം ചെയ്തു വരുന്നത- എന്നാൽ ൟ അ
ടിയന്തരം തന്നെ പല ദിക്കിലും പല പ്രകാരമായി
ട്ടാണ നടത്തി വരുന്നത- താലികെട്ട കല്യാണം എന്നു
പറഞ്ഞാൽ തറവാട്ടിലുള്ള പെൺകുട്ടികളുടെ വകയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/275&oldid=194666" എന്ന താളിൽനിന്ന് ശേഖരിച്ചത്