താൾ:CiXIV269.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 പതിമൂന്നാം അദ്ധ്യായം

ത? എന്നാലിതു പണ്ടുപണ്ടെ മലയാളികളുടെ ഇടയി
ൽ അനുഷ്ഠിച്ചു വരുവാൻ വിശെഷവിധിയായി വല്ല
കാരണവും ഉണ്ടായിരിക്കെണ്ടതാണ- ഇതിൽ എന്താ
ണ ആഭാസത്വം? ഇത എന്തിനായിട്ട നടപ്പാക്കി വ
ന്നു?.

ക-ന— അനെകായിരം സംവത്സരമായിട്ട മലയാളികളാ
യ നമ്മുടെ ഇടയിൽ നടന്നും നടത്തിച്ചും വരു
ന്ന ഈ താലികെട്ട കല്ല്യാണംകൊണ്ട അനാവശ്യ
മായ ദ്രവ്യനഷ്ടവും അപവാദവും അല്ലാതെ വാ
സ്തവത്തിൽ നമുക്ക മറ്റു യാതൊരു ഫലവും ഇല്ലെ
ന്നാണ് എനിക്ക തൊന്നുന്നത- പൂൎവ്വമാർ നടത്തിവ
ന്നിട്ടുള്ളതാകകൊണ്ട യാതൊരു തെറ്റു വ്യത്യാസവും
ക്രടാതെ നമ്മളും അനുഷ്ഠിച്ചു വരെണ്ടതാണെന്നു മാ
ത്രം വിശ്വസിച്ചു ഈ അടിയന്തരം നിവൃത്തിച്ചു വരു
ന്നു എന്നല്ലാതെ ഇതിന്റെ ഉദ്ദെശവും അനുഭവവും
എന്തായിരിക്കുമെന്ന മിക്കവെരും ഇതവരെ ആലൊ
ചിച്ചിട്ടില്ലെന്നു അവരുടെ ഇപ്പൊഴതെ നടവടി
കൊണ്ടും പ്രവൃത്തി കൊണ്ടും നമുക്ക ഊഹിപ്പാൻ ക
ഴിവുള്ളതാണ- സ്തീകൾക്ക യൌവനം ആരംഭിക്കുന്ന
തിന്നു മുമ്പായിട്ട വിവാഹമുഹൂൎത്തം നൊക്കി ശാസ്ത്രാ
നുസരണം യൊഗ്യതയുള്ള ഒരു പുരുഷനെകൊണ്ട താ
ലികെട്ടിച്ചു കല്ല്യാണം പൂൎത്തിയാക്കുന്നതു വിചാരിച്ചാ
ൽ ഇത വിധിപ്രകാരമുള്ള വിവാഹം കഴിപ്പിക്കുകയാ
ണെന്നു എല്ലാവരും ഒരുപൊലെ സമ്മതിക്കുമെന്നു
തൊന്നുന്നു. വെളികഴിപ്പാൻ ഉചിതമായിട്ടുള്ള ശുഭ
സമയത്ത സ്ത്രീയുടെ കഴുത്തിൽ മംഗല്യസൂത്രം ധരി
പ്പിച്ചു കാലൊചിതമായി നടത്തി വരെണ്ടുന്ന മറ്റും
ചില കൎമ്മങ്ങളെ ക്രമപ്രകാരം ചെയ്തു വിവാഹം സ
മ്പൂൎണ്ണമാക്കീട്ടുള്ള പുരുഷൻ അവളുടെ ഭൎത്താവാണെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/274&oldid=194664" എന്ന താളിൽനിന്ന് ശേഖരിച്ചത്