താൾ:CiXIV269.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

258 പതിമൂന്നാം അദ്ധ്യായം

യിൽ ഒരു കാശ കുറഞ്ഞാൽ മതിയാവുന്നതല്ല. ഒരു ത
റവാട്ടിൽ പത്ത പെൺകുട്ടികളാണ് ജനിച്ചതെങ്കിൽ
ഈ കണക്ക പ്രകാരം അയ്യായിരം ഉറപ്പിക അവരുടെ
കല്യാണച്ചിലവിലെക്ക തന്നെ വെണ്ടിവരും - കാ
ലാനുഭവം കുറഞ്ഞ ഒരു തറവാടാണെങ്കിൽ വസ്തു കാ
ണത്തിന്ന വെച്ചുകൊടുക്കുകയൊ കയ്‌വശം പണയം
ചാൎത്തിക്കൊടുക്കുകയൊ ചെയ്തല്ലാതെ ഒരു കാശ ക
ടം കിട്ടുമെന്നും വിചാരിക്കെണ്ട- ഇങ്ങിനെയായാൽ
മരുമക്കത്താവഴിക്കാരുടെ തറവാട നശിച്ചു പുരയു
ടെ ജഗതിക്കല്ലുപറിച്ചു വിറ്റുപൊവാൻ മറ്റു യാതൊ
രു കാരണവും ആവശ്യമില്ല.

ക-ന-അനാവശ്യമായി പണം വാരി എറിഞ്ഞ കളയുന്ന
തിന്ന അല്പം വ്യസനമൊ കുഡുംബ സെസ്സഹമൊ ഉ
ണ്ടെങ്കിൽ കല്യാണം കഴിക്കുന്നതകൊണ്ട യാതൊരു
തറവാടും നശിച്ചുപൊവാൻ ഇടവരുന്നതല്ല- അവര
വരുടെ പുഷ്ടിക്കതക്ക ചിലവുമാത്രമെ ചെയ്യാവു
എന്ന ഒന്നാമതായി ഒരു നിശ്ചയം ചെയ്താൽമാത്രം
മതി- വല്ലതും പത്തനാല്പതുറുപ്പിക ചിലവു ചെയ്യു
ന്നപക്ഷം ഈ അടിയന്തരം വളരെ വെടിപ്പായും മാ
നമായും നിവൃത്തിക്കാവുന്നതാണ- അടിയന്തരം ക
ഴിച്ചു അഭിമാനം സമ്പാദിപ്പാൻ വെണ്ടി പണം ക
ടംവാങ്ങി തൊന്ന്യാസമായി ചിലവുചെയ്യുന്നതിനൊ
ളം വഷളത്വവും ഭൊഷത്വവും വെറെ യാതൊന്നുമി
ല്ല-ചിലവ ചെയ്യുന്ന കാൎയ്യത്തിൽയാതൊരുവ്യവസ്ഥ
യും ഇല്ലാത്തതകൊണ്ടാണ മിക്ക തറവാടും കടംപിടി
ച്ച നശിച്ചുപൊകുന്നത. ഈ മലയാളരാജ്യത്തിൽ മാത്ര
മല്ലെല്ലൊ പെൺകുട്ടികൾ ഉണ്ടാകുന്നതും അവൎക്ക പ്ര
ത്യെകം പ്രത്യെകമായി കല്യാണം കഴിച്ചുവരുന്നതും-
കല്യാണം കഴിക്കുന്നതിലല്ല എനിക്കുള്ള ശാഠ്യം- ഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/270&oldid=194654" എന്ന താളിൽനിന്ന് ശേഖരിച്ചത്